കുമരകത്ത് നിന്ന് 12 കിലോമീറ്റര്‍ അകലെ മീനച്ചിലാറിന്‍െറ തീരത്താണ് ആയിരത്തോളം വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന താഴത്തങ്ങാടി ജുമാമസ്ജിദ് സ്ഥിതി ചെയ്യുന്നത്. പൗരാണിക ശില്‍പ്പകലയുടെ വിസ്മയ കാഴ്ചയായ ജുമാമസ്ജിദിലെ മരംകൊണ്ടുള്ള കൊത്തുപ്പണികള്‍ ആകര്‍ഷണീയമാണ്. നാലുകെട്ടിന്‍െറ മാതൃകയിലാണ് നിര്‍മാണം.
അംഗശുദ്ധി വരുത്തുന്നതിനുള്ള ഭാഗവും ശില്‍പ്പഭംഗി തുളുമ്പുന്നതാണ്. കേരളത്തില്‍ ഇസ്ലാംമതം പ്രചരിപ്പിക്കാനത്തെിയ മാലിക് ദീനാറിന്‍െറ മകന്‍ ഹബീബ് ദിനാര്‍ നിര്‍മിച്ചതെന്ന് കരുതുന്ന താഴത്തങ്ങാടി പള്ളിയില്‍ സഞ്ചാരികളെ കൂടാതെ നിരവധി വിശ്വാസികളും എത്താറുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍െറ സംരക്ഷിത സ്മാരകങ്ങളില്‍ താഴത്തങ്ങാടി പള്ളി ഉള്‍പ്പെടുത്തിയിട്ടുണ്ട്.



Click it and Unblock the Notifications