കോട്ടയം നഗരത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് നൂറ്റാണ്ടിന്‍െറ പൈതൃകമുള്ള ഈ ക്രൈസ്തവ ദേവാലയം സ്ഥിതി ചെയ്യുന്നത്. 1579ല്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന ഇവിടം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന ആരാധനാ കേന്ദ്രങ്ങളിലൊന്നാണ്. ക്രൈസ്തവരിലെ രണ്ട് വിഭാഗങ്ങളായ ക്നാനായരും വടക്കും ഭാഗരും തമ്മിലെ തര്‍ക്കം പരിഹരിക്കാന്‍ തെക്കുംകൂര്‍ രാജാവ് നിര്‍മിച്ചതാണ് പള്ളിയെന്നതാണ് ചരിത്രം.
കേരള പോര്‍ച്ചുഗീസ് ശില്‍പ്പകലയുടെ സംയുക്ത രൂപമാണ് ദേവാലയത്തിന്‍െറ രൂപകല്‍പ്പന. എല്ലാവര്‍ഷവും ജനുവരി 15ന് നടക്കുന്ന വിത്തുകളുടെ പെരുന്നാളാണ് പ്രധാന ഉല്‍സവം. ക്രിസ്ത്യന്‍,അക്രൈസ്തവ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന പെയിന്‍റിംഗുകളും ഇവിടെയുണ്ട്.



Click it and Unblock the Notifications