വിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായ രാമനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കുംഭകോണത്തെ ഏറെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണിത്. നായക രാജാക്കന്മാരുടെ കാലത്തെ പ്രധാനമന്ത്രിയായിരുന്ന ഗോവിന്ദ ദീക്ഷിതരുടെ മേല്‍നോട്ടത്തിലാണ് ഈ ക്ഷേത്രം പണിതത്. വിഷ്ണുവിന്റെ ഭക്തരായിരുന്നു നായകരാജാക്കന്മാര്‍. നായകന്മാരുടെ കാലത്ത് കൈകൊണ്ടു തീര്‍ത്ത കൊത്തുപണികളും മറ്റും ഇപ്പോഴും ക്ഷേത്രത്തില്‍ കാണാം. ചക്രപാണി ക്ഷേത്ത്രതെയും രാമസ്വാമി ക്ഷേത്രത്തെയും ബന്ധപ്പെടുത്തിക്കൊണ്ട് ഗോവിന്ദ ദീക്ഷിതര്‍ ഒരു ഇടനാഴിയും പണികഴിപ്പിച്ചിരുന്നു. ക്ഷേത്രത്തിന്റെ ചുവരുകളിലെല്ലാമായി രാമായണത്തിലെ കഥാസന്ദര്‍ഭങ്ങളെല്ലാം ചിത്രരൂപത്തില്‍ വരച്ചുവച്ചിട്ടുണ്ട്.



Click it and Unblock the Notifications