ബ്രഹ്മശ്രീ വിട്ടല്‍ദാസ് ജയകൃഷ്ണ ദീക്ഷിതരാണ് 1998ല്‍ ശ്രീ വിട്ടല്‍ രുക്മിണി സംസ്ഥാന് സ്ഥാപിച്ചത്. ഭക്തിപ്രസ്ഥാനത്തിന്റെയും അതിന്റെ ഭാഗമായ നാമസങ്കീര്‍ത്തനത്തിന്റെയും പ്രചാരണത്തിന് വേണ്ടിയാണ് ഇത് പ്രധാനമായും സ്ഥാപിയ്ക്കപ്പെട്ടത്.
കുംഭകോണത്തുനിന്നും 6 കിലോമീറ്റര്‍ മാറി ഗോവിന്ദപുരം എന്ന സ്ഥലത്ത് കുംഭകോണം-ആദുത്തുറൈ ഹൈവേയ്ക്കരികിലാണ് ണ് ഈ സ്ഥാപനമുള്ളത്. ഭഗവന്നമ ബോധേന്ദ്ര സരസ്വതി സ്വാമികള്‍ സമാധിയായ സ്ഥലമായതിനാലാണ് ഗോവിന്ദപുരംതന്നെ ഈ സ്ഥാപനത്തിന്റെ കേന്ദ്രമായി തിരഞ്ഞെടുത്തത്. സമാധിസ്ഥലത്ത് ചെന്ന് ശ്രദ്ധയോടെ നിന്നാല്‍ ഇപ്പോഴും സ്വാമികള്‍ രാമനാമം ജപിയ്ക്കുന്നത് കേള്‍ക്കാമെന്നൊരു വിശ്വസമുണ്ടിവിടെ.