കുംഭകോണത്തുനിന്നും 7 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം. വിഷ്ണുവിന്റെയും ലക്ഷ്മിയുടെയും പ്രതിഷ്ഠയുള്ള ഈ ക്ഷേത്രം ഏറെ പ്രശസ്തമാണ്. വെങ്കടാചലപതിയുടെ രൂപത്തിലാണ് ഇവിടെ വിഷ്ണുവിനെ ആരാധിയ്ക്കുന്നത്. ഉപ്പിലിയപ്പന്‍, തിരുവിന്നഗരപ്പന്‍ എന്നീ പേരുകളിലെല്ലാം വിഷ്ണുവിനെ വിളിയ്ക്കുന്നുണ്ട്. ഭൂമിദേവിയുടെ രൂപത്തിലാണ് ലക്ഷ്മിദേവിയെ ഇവിടെ ആരാധിയ്ക്കുന്നത്.
ഉയരമേറിയ ഗോപുരങ്ങളും വലിയ പ്രകരങ്ങളും ക്ഷേത്രത്തിലുണ്ട്. വിവിധ വേദങ്ങളില്‍ നിന്നുള്ള പല ഭാഗങ്ങളും ക്ഷേത്രത്തിന്റെ മച്ചിലും ചുവരുകളിലും കൊത്തിവച്ചിട്ടുണ്ട്. വെറുതേ ഇവ നോക്കിനില്‍ക്കുമ്പോള്‍ത്തന്നെ ഹൈന്ദവ പുരാണങ്ങളെക്കുറിച്ചും മറ്റും മനസിലാക്കാന്‍ സാധിയ്ക്കും. മറ്റ് വിഷ്ണുക്ഷേത്രങ്ങളിലെ പോലെ ഇവിടെയും ഉപ്പുചേര്‍ത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉള്ളില്‍ കൊണ്ടുപോകാന്‍ പാടില്ല.



Click it and Unblock the Notifications