കുംത പ്രദേശത്തെ ഏറ്റവും വൃത്തിയുള്ള ബീച്ചുകളിലൊന്നാണ് ബാദ ബീച്ച്. കുംതയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണം കൂടിയാണ് ഈ ബീച്ച്. ഗോകര്‍ണത്ത് നിന്നും കീര്ക്കിയിലേക്കുള്ള ബോട്ട് സവാരിക്കിടെ യാത്രികര്‍ ബാദയില്‍ അല്പസമയം ചെലവഴിക്കുക പതിവാണ്. രണ്ട് വശത്തും മലനിരകളുള്ള ബാദ ബീച്ചിന് നടുവിലായി ചെറിയ പാറക്കൂട്ടങ്ങളുമുണ്ട്.