അറബിക്കടലിന്റെ തീരത്ത് അത്രയൊന്നും അറിയപ്പെടാതെ കിടക്കുന്ന കുംത ബീച്ചിലേക്ക് നഗരത്തില്‍ നിന്നും നാല് കിലോമീറ്റര്‍ ദൂരമുണ്ട്. കുംടയിലെ സമീപത്തുള്ള മറ്റ് ബീച്ചുകളെ അപേക്ഷിച്ച് വലുതാണ് കുംത ബീച്ച്. ഇവിടെ താരതമ്യേന ആഴവും കുറവാണ്. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ മുനമ്പിലെത്താനായി ഇവിടെനിന്നും ഒരു റോഡുണ്ട്. നെല്‍പ്പാടങ്ങളും തെങ്ങിന്തോട്ടങ്ങളും ഒരു ലൈറ്റ് ഹൗസും ഈ മുനമ്പില്‍നിന്നും നോക്കിയാല്‍ കാണാന്‍ സാധിക്കും. അറബിക്കടലിന്റെ മനോഹരമായ ദൃശ്യം ആസ്വദിക്കാന്‍ പ്രസിദ്ധമായ കുംത ബീച്ചില്‍ നിന്നും ടൗണിലേക്കുള്ള വഴിയിലായി ഒരു പഴയ പള്ളിയുമുണ്ട്.