ആഗനാശിനി നദിക്കരയിലാണ് മിരിജന്‍ കോട്ട സ്ഥിതിചെയ്യുന്നത്. കുംതയിലെത്തുന്ന സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ഒരു പ്രധാനപ്പെട്ട കാഴ്ചയാണ് 4.1 ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന മിരിജന്‍ കോട്ട. നിര്‍മാണത്തിലെ മനോഹാരിതയ്ക്ക് പേരുകേട്ട ഈ കോട്ടയുടെ ചുമരുകള്‍ ചെങ്കല്ലുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഉയരത്തിലുള്ള ഇരട്ടഭിത്തിയും ഗോപുരവും താഴികക്കുടവുമുണ്ട് കോട്ടയ്ക്ക്. നിരവധി യുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് മിരിജന്‍ കോട്ട എന്നാണ് കരുതപ്പെടുന്നത്. കോട്ടയുമായി ചുറ്റിപ്പറ്റി ഒരുപാട് കഥകളും പ്രചരിച്ചിട്ടുണ്ട്.
ഒരുപ്രധാന കവാടവും മറ്റ് മൂന്ന് വശങ്ങളിലായി ചെറുകവാടങ്ങളുമുണ്ട്. പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന നിരവധി കിണറുകളും അവയെ ബന്ധിപ്പിക്കുന്ന തുരങ്കങ്ങളുമാണ് കോട്ടയുടെ മറ്റൊരു പ്രത്യേകത. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജെര്‍സോപ്പയിലെ രാജ്ഞിയായിരുന്ന ചെന്നഭൈരദേവിയാണ് ഈ കോട്ട നിര്‍മിച്ചത് എന്നാണ് കരുതുന്നു, 54 വര്‍ഷം ഇവിടെ താമസിച്ചതായും കരുതപ്പെടുന്നുണ്ട്. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഈ കോട്ട ഇപ്പോള്‍ ഇന്ത്യന്‍ പുരാവസ്തുവകുപ്പിന്റെ കീഴിലാണ്.
കോട്ടയുടെ പ്രധാന ആകര്‍ഷണങ്ങളും ദര്‍ബാര്‍ ഹാളും രഹസ്യവഴികളും മറ്റും പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു. ഹിന്ദു ദേവീ ദേവന്മാരുടെ കല്‍പ്രതിമകളും ഒരു കൂറ്റന്‍ മരവും കോട്ടയുടെ പരിസരത്തായി കാണാം. ആലേഖനം ചെയ്യപ്പെട്ട 1652 സ്വര്‍ണനാണയങ്ങള്‍, 50 ഇരുമ്പ് വെടിയുണ്ടകള്‍, സര്‍പ്പമല്ലിക വംശത്തിന്റെ കാലത്തെ നാണയങ്ങള്‍, മണ്‍കുടങ്ങള്‍ തുടങ്ങിയവ ഇവിടെനിന്നും കണ്ടെടുത്തിരുന്നു.



Click it and Unblock the Notifications