ഹരിയാനവി നാടന്‍ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും കേന്ദ്രമാണ് ധരോഹര്‍ ഹരിയാന മ്യൂസിയം. ജര്‍മനി, അമേരിക, ഓസ്‌ട്രേലിയ, നോര്‍വെ, റഷ്യ, ചില്ല, മലേഷ്യ, മൗറേഷ്യസ്, ഡെന്‍മാര്‍ക്, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ദക്ഷിണാഫ്രിക്ക തുടങ്ങി യ രാജ്യങ്ങളില്‍ നിന്നായി 6 ലക്ഷത്തിലധികം പേര്‍ മ്യൂസിയം സന്ദര്‍ശിച്ചിട്ടുണ്ട്.
മൂവായിരത്തിലേറെ അപൂര്‍വങ്ങളായ പുരാവസ്‌തുക്കള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് പുറമെ വിവിധ വിഷയങ്ങളില്‍ ഗവേഷണം നടത്തുന്നവരും ഇവിടെ പഠനാര്‍ത്ഥം എത്താറുണ്ട്. നാട്ട്‌സംസ്‌കാരം, പാരമ്പര്യം, സാഹിത്യം,വാസ്‌തു വിദ്യ, സംഗീതം, പൈതൃകം, ആചാരങ്ങള്‍, പുരാവസ്‌തു, വിദ്യാഭ്യാസം, സാമ്പത്തിക ശാസ്‌ത്രം,ചരിത്രം, രാഷ്‌ട്രമീമാംസ, പൊതു ഭരണം എന്നിങ്ങനെ വിവിധ വിഷയങ്ങളെ കുറിച്ചുള്ള അറിവ് സമ്പാദിക്കാന്‍ ഇവിടെ എത്തുന്നവര്‍ നിരവധിയാണ്.



Click it and Unblock the Notifications