ശിവന്റെ മറ്റൊരു നാമമാണ് മഹാദേവ്. കുരുക്ഷേത്രയിലെ പുണ്യ നഗരമായ താനേശ്വറില്‍ സ്ഥിതി ചെയ്യുന്ന സ്ഥാനേശ്വര്‍ മഹാദേവ ക്ഷേത്രത്തില്‍ ശിവലിംഗത്തെയാണ് ആരാധിക്കുന്നത്. മഹാഭാരതയുദ്ധത്തില്‍ കൗരവരെ തോല്പിച്ച് വിജയം നേടുന്നതിനുള്ള വരം പാണ്ഡവര്‍ നേടിയത് ഈ ക്ഷേത്രത്തില്‍ പ്രര്ത്ഥിച്ചാണന്നാണ് ഐതീഹ്യം. ഹര്‍ഷവര്‍ധന ചക്രവര്‍ത്തിയുടെ രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഈ പട്ടണം.
തദ്ദേശീയമായ ശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ള ക്ഷേത്രത്തിന് മുകളില്‍ മനോഹരമായ കുംഭഗോപുരമുണ്ട്. ഔഷധ ഗുണങ്ങളുള്ള ഒരു ജല സംഭരണി ഇവിടെയുണ്ട്. ബാണ രാജാവിന്റെ കുഷ്ഠരോഗം ഈ കുളത്തില്‍ കുളിച്ചപ്പോള്‍ ഭേദമായന്നാണ് ഐതീഹ്യം. രോഗങ്ങള്‍ ഭേദമാകുന്നതിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ ഈ ജലത്തില്‍ മുങ്ങി കുളിക്കാറുണ്ട്.
ബ്രാഹ്മണ യോദ്ധാവായ പരശുരാമന് ക്ഷത്രിയരെ പരാജയപ്പെടുത്തിയത് ഈ സ്ഥലത്താണന്നാണ് പറയപ്പെടുന്നത്. ഈ സ്ഥലം ഒമ്പതാമത്തെ സിഖ് ഗുരുവായ ഗുരു തേഗ് ബഹദൂര്‍ സന്ദര്‍ശിച്ചിട്ടുണ്ട് അതിന്റെ ഓര്‍മ്മയ്ക്കായി പണികഴിപ്പിച്ചതാണ് ഗുരുദ്വാര നവി പദ്ഷാഹി.