Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖുശിനഗര്‍ » ആകര്‍ഷണങ്ങള് » വാട്‌ തായി ക്ഷേത്രം

വാട്‌ തായി ക്ഷേത്രം, ഖുശിനഗര്‍

21

വാട്‌ തായി എന്ന്‌ ചുരുക്കത്തില്‍ വിളിക്കുന്ന വാട്‌ തായി ഖുശിനര ചലേര്‍മാരാജ്‌ ക്ഷേത്രം തായലാന്‍ഡില്‍ നിന്നുള്ള ബുദ്ധ ശിഷ്യന്‍മാര്‍ പണികഴിപ്പിച്ചതാണ്‌. ഭൂമിബോല്‍ അതുല്യദേജ്‌ മഹാരാജാവിന്റെ സിംഹാസനാരോഹണത്തിന്റെ സുവര്‍ണ ജൂബിലി അഘോഷിക്കുന്നതിന്റെ

ഭാഗമായാണ്‌ ക്ഷേത്രം പണികഴിപ്പിച്ചത്‌. തായ്‌ലാന്‍ഡിലെ പ്രധാന കുലപതിയായ സോംദേജ്‌ ഫ്ര യാന്‍സന്‍ഗ്വാരയാണ്‌ ക്ഷേത്ര നിര്‍മാണം ഉദ്‌ഘാടനം ചെയ്‌തത്‌.

1999 ഫെബ്രുവരി 21 ന്‌ ആയിരുന്നു ഇത്‌. 2001 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.

തായ്‌ ബുദ്ധിസ്റ്റുകളുടെ പക്കല്‍ നിന്നുമാണ്‌ നിര്‍മാണത്തിനുള്ള പണം പ്രധാനമായും കണ്ടെത്തിയത്‌. ക്ഷേത്രത്തെ യഥാര്‍ത്ഥത്തില്‍ ആവിഷ്‌കരിക്കാന്‍ കരുതിയത്‌ വന വിഹാരം ആയിട്ടാണ്‌. അതുകൊണ്ട്‌ തന്നെ വ്യത്യസ്‌തങ്ങളായ മരങ്ങളും ,കുറ്റിച്ചെടികളും സസ്യങ്ങളും തിങ്ങി നിറഞ്ഞ സ്ഥലത്താണ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌.

തായ്‌ -ബുദ്ധിസ്റ്റ്‌ ശൈലയില്‍ ആണ്‌ ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. പത്തേക്കറോളം സ്ഥലത്ത്‌ വ്യാപിച്ചു കിടക്കുന്ന കെട്ടിടസമുച്ചയത്തിലാണ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ക്ഷേത്രത്തിന്‌ പുറമെ ബുദ്ധ വിഹാരങ്ങള്‍, പൂന്തോട്ടം, ആരോഗ്യ കേന്ദ്രങ്ങള്‍, സ്‌കൂള്‍, വായനശാല എന്നിവയും ഈ കെട്ടിടത്തിലുണ്ട്‌. ഖുശിനഗറിലെ മനോഹരമായ ഈ വിനോദ സഞ്ചാര കേന്ദ്രത്തില്‍ വര്‍ഷം തോറും

നിരവധി തീര്‍ത്ഥാടകര്‍ തായ്‌ലാന്‍ഡില്‍ നിന്നും എത്താറുണ്ട്‌. നഗരത്തിന്റെ എല്ലാ ഭാഗത്തു നിന്നു നോക്കയാലും ഈ വലിയ കെട്ടിടത്തിന്റെ ഭാഗം കാണാന്‍ കഴിയും.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed