കാസിയ-തകുഹി റോഡില്‍ എട്ട് കിലമീറ്റര്‍ അകലെയായി നദീതീരത്തുള്ള നിബിഢ വനത്തിലുള്ള കുരുകുല്ല ആസ്ഥാന്‍ ആദി ശക്തിയായ കുരുകുല്ല ദേവിയെ ആരാധിക്കുന്ന ക്ഷേത്രമാണ്. നാഗാര്‍ജുനന്‍ സ്ഥാപിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം.
ദൈനം ദിന ജീവിതത്തിന്റെ തിരക്കില്‍ നിന്നും മാറി ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവര്‍ക്ക് ധ്യാനത്തിലേര്‍പ്പെടുന്നതിനും മറ്റും ഏറ്റവും അനുയോജ്യമായ സ്ഥലമാണ് വന മധ്യത്തിലുള്ള ഈ ക്ഷേത്രം. ഈ പ്രദേശത്തെ പ്രധാന ധ്യാന കേന്ദ്രമെന്ന നിലയില്‍ പ്രശസ്‌തമാണ് ഇവിടം.