ഖജുരാവോ ക്ഷേത്രങ്ങളുടെ ഓര്‍മകളുണര്‍ത്തുന്ന മനോഹരമായ ക്ഷേത്രമാണ് ലോനാറിലെ ദൈത്യസുതക്ഷേത്രം. ആറാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയില്‍ മഹാവിഷ്ണുവിന് സമര്‍പ്പിച്ചുകൊണ്ടാണ് ഈ ക്ഷേത്രം നിര്‍മിച്ചത്. ചാലൂക്യരാജാക്കന്മാരുടെ ഭരണകാലത്തായിരുന്നു ഇത്. ഹേമദ്പതി നിര്‍മാണശൈലിയാണ് ക്ഷേത്രനിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
മനോഹരമായ ശില്‍പനിര്‍മിതി ക്ഷേത്രത്തിലങ്ങിങ്ങോളമായി കാണാം. കല്ലിലാണ് വിഗ്രഹം തീര്‍ത്തിരിക്കുന്നത്. മിക്കവാറും ഇരുട്ടില്‍ പുതഞ്ഞുകിടക്കുകയാണ് ശ്രീകോവില്‍. ഒരു ടോര്‍ച്ച് ലൈറ്റിന്റെ സഹായത്തോടെ മാത്രമേ ഇവിടെ മൊത്തമായി നോക്കിക്കാണാന്‍ സാധിക്കൂ. ക്ഷേത്രത്തിന്റെ മൂലാധാരത്തിന് ഒന്നരമീറ്ററോളം ഉയരമുണ്ട്.
ക്ഷേത്രത്തിന്റെ മേല്‍ക്കൂര പണി പൂര്‍ണമാകാത്ത നിലയിലാണുള്ളത്. അക്കാലത്തെ ചരിത്രങ്ങള്‍ കൊത്തിവച്ച് മനോഹരമായ നിലയിലാണ് പുറം ചുമരുകള്‍ നിര്‍മിച്ചിരിക്കുന്നത്.



Click it and Unblock the Notifications