കൃഷ്ണശിലയില്‍ തീര്‍ക്കപ്പെട്ടിരിക്കുന്നതും ഉപ്പുവെള്ളം നിറഞ്ഞതുമായ ലോകത്തെ ഒരേയൊരു തടാകം എന്നാണ് ലോനാര്‍ തടാകം വിളിക്കപ്പെടുന്നത്. ചരിത്രാതീത കാലത്ത് കൂറ്റന്‍ ഒരു ഉല്‍ക്ക വന്നുപതിച്ചതേത്തുടര്‍ന്നുണ്ടായ ഗുഹാമുഖമാണ് ലോനാര്‍. ഏതാണ്ട് 52000 വര്‍ഷങ്ങള്‍ മുമ്പാണ് ഇത് സംഭവിച്ചത്.
കാലങ്ങള്‍ കഴിഞ്ഞുപോയതോടെ ഈ ഗുഹാമുഖം ഒരു തടാകമായി രൂപപ്പെടുകയായിരുന്നു. കനത്ത കാടിനാല്‍ ചുറ്റപ്പെട്ടുകിടക്കുകയാണ് ലോനാര്‍ തടാകമിന്ന്. ഈ കാടുകളില്‍ നിരവധി പക്ഷിമൃഗാദികളെ കാണാം. മൂങ്ങ, താറാവ്, മയില്‍ തുടങ്ങിയവയാണ് ഇവിടെ അധികമായും കാണപ്പെടുന്ന പക്ഷികള്‍. തടാകത്തിനുള്ളില്‍ ജീവജാലങ്ങളോ സസ്യലതാദികളോ ഇല്ല.
മനോഹരമായ ലേക്കിനരികില്‍ സായന്തനം കാണാനായി മാത്രം നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നുണ്ട്. മൂന്ന് കിലോമീറ്റര്‍ അകലത്തിലായി കമല്‍ജ മാതാ ക്ഷേത്രവും ലോനാര്‍ സരോവരവും കാണാം.



Click it and Unblock the Notifications