Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» യവതമാല്‍

യവതമാല്‍ മലനിരകളിലെ കാഴ്ചകള്‍

9

മഹാരാഷ്ട്രയിലെ വടക്കുകിഴക്കന്‍ മേഖലയിലെ ചെറിയ പട്ടണമാണ് യവതമാല്‍. സമുദ്ര നിരപ്പില്‍ നിന്ന് 1460 മീറ്റര്‍ ഉയരത്തില്‍ കിടക്കുന്ന ഈ പ്രദേശം ചന്ദ്രപൂര്‍, പ്രഭാനി, അകോല, അമ്രവതി ജില്ലകളുമായി യവതമാല്‍ അതിര്‍ത്തി പങ്കിടുന്നു. യവാത് (മല) മാല്‍ (നിരകള്‍) എന്നീ മറാത്ത വാക്കുകള്‍ ചേര്‍ന്നാണ് യവതമാല്‍ എന്ന പേര് വന്നത്. 

ചരിത്രപരമായ പ്രാധാന്യം

നിരവധി രാജവംശങ്ങള്‍ യവതമാല്‍ ഭരിച്ചിട്ടുണ്ട്. ഇവയെല്ലാം പ്രദേശത്തിന്റെ വികസനത്തിനും സംസ്കാരത്തിനും അവരുടേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. യവതമാല്‍ എന്നറിയപ്പെടുന്നതിന് മുമ്പ് യവതേച്ച മഹല്‍ എന്നും യോത്-ലോഹര്‍ എന്നും ഇവിടം അറിയപ്പെട്ടിരുന്നു. ഡക്കാനിലെ ബെരാര്‍ സുല്‍ത്താനേറ്റിന്റെ കാലത്ത് പ്രധാന പട്ടണം യവതമാല്‍ ആയിരുന്നു. അഹമ്മദ്നഗര്‍ രാജാക്കന്‍മാരില്‍ നിന്ന് മുഗള്‍ സാമ്രാജ്യം യവതമാല്‍ പിടിച്ചെടുത്തു. പിന്നീട് മുഗള്‍ സാമ്രാജ്യത്തിന്റെ പതനത്തിന് ശേഷം മറാത്ത രാജവംശം പ്രദേശം പിടിച്ചെടുത്തു. സ്വാതന്ത്യ്രത്തിന് ശേഷം മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ ഭാഗമായി.

യവതമാല്‍ കാഴ്ചകള്‍

പുരാതന ക്ഷേത്രങ്ങള്‍ക്കും മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ക്കും പേരുകേട്ടതാണ് യവതമാല്‍. നരസിംഹ ക്ഷേത്രം, ദത്ത മന്ദിര്‍, കളമ്പ്, കടേശ്വര്‍ മഹാരാജ് ക്ഷേത്രം ഇത്തരം തീര്‍ഥാടന കേന്ദ്രങ്ങളില്‍ ചിലതുമാത്രം. ജഗത് ക്ഷേത്രം, ഖോജോചി മുസ്ലിം പള്ളി എന്നിവയും യവതമാലിലുണ്ട്. ഭൂമിക്കടിയിലുള്ള ചിന്താമണി ഗണേഷ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് യവതമാലിനടുത്തുള്ള കളമ്പിലാണ്.

ഇതിനടുത്തു തന്നെ ഗണേഷ് കുണ്ഡ എന്ന വിശുദ്ധ കുളവുമുണ്ട്. പ്രകൃതി സ്നേഹികളെ ഹഠാദാകര്‍ഷിച്ചുകൊണ്ട് പൈന്‍ഗംഗ, തിപേശ്വര്‍ വന്യജീവി സങ്കേതങ്ങളും കാത്തിരിക്കുന്നു. ശൈത്യകാലമാണ് യവതമാല്‍ സന്ദര്‍ശനത്തിന് പറ്റിയത്. റോഡ്, റെയില്‍, വിമാന മാര്‍ഗം പട്ടണത്തിലെത്താം.

യവതമാല്‍ പ്രശസ്തമാക്കുന്നത്

യവതമാല്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം യവതമാല്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം യവതമാല്‍

  • റോഡ് മാര്‍ഗം
    നാഗ്പൂരില്‍ നിന്നോ ഹൈദരാബാദില്‍ നിന്നോ നാഷണല്‍ ഹൈവേ ഏഴിലൂടെ സഞ്ചരിച്ച് യവതമാലിലെത്താം. അമ്രവതി-ചന്ദ്രപൂര്‍ ഹൈവേ യവതമാലിലൂടെയാണ് കടന്നുപോകുന്നത്. നിരവധി സര്‍ക്കാര്‍, സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളില്‍ നിന്ന് യവതമാലിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. നിരക്ക് നിങ്ങള്‍ തെരഞ്ഞെടുക്കുന്ന വാഹനത്തിന്റെ സൌകര്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    പൂനെ, അഹമ്മദ്നഗര്‍, മുംബൈ, നാഗ്പൂര്‍ തുടങ്ങിയ മഹാരാഷ്ട്രയിലെ പ്രമുഖ നഗരങ്ങളില്‍ നിന്ന് യവതമാലിലേക്ക് ട്രെയിന്‍ സര്‍വീസുണ്ട്. ട്രെയിന്‍ യാത്ര കൂടുതല്‍ സൌകര്യപ്രദമാണെന്ന് മാത്രമല്ല പോക്കറ്റും കാലിയാകില്ല. നാഗ്പൂരില്‍ നിന്ന് 100 രൂപയാണ് സെക്കന്‍ഡ്ക്ളാസ് ടിക്കറ്റ് നിരക്ക്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    140 കിലോമീറ്റര്‍ അകലെ, നാഗ്പൂരിലുള്ള ഡോ. ബാബ സാഹേബ് അംബേദ്കര്‍ അന്താരാഷ്ട്ര വിമാനത്താവളമാണ് യവതമാലിന്റെ ഏറ്റവും അടുത്തുള്ള വിമാനത്താവളം. രാജ്യത്തിന്റെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് വിമാന സര്‍വീസുണ്ട്. ഇവിടെ നിന്ന് യവതമാലിലേക്ക് ടാക്സി കിട്ടും കിലോമീറ്ററിന് ഏഴ് രൂപ നിരക്കില്‍. 469 കിലോമീറ്റര്‍ അകലെ ഹൈദരാബാദ് രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri