ലക്‌നൗ നഗരത്തിന്‍റെ ഹൃദയഭാഗത്ത് 72 ഏക്കര്‍ വ്യാപ്തിയില്‍ പരന്ന് കിടക്കുന്ന കാഴ്ചബംഗ്ലാവ് സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രമാണ്. കണക്ക് പ്രകാരം ഒരു വര്‍ഷം പത്ത് ലക്ഷത്തോളം പേര്‍ ഇവിടം സന്ദര്‍ശിക്കുന്നുണ്ട്.
വൈവിധ്യപൂര്‍ണ്ണമായ ജീവികളും, പക്ഷികളും, ഉരഗങ്ങളും, സസ്തനികളും ഇവിടെ വസിക്കുന്നു. റോയല്‍ ബംഗാള്‍ കടുവ, സിംഹം, ചെന്നായ, ഹിമാലയന്‍ കരടി, കണ്ടാമൃഗം, സീബ്ര, എഷ്യന്‍ ആന, ജിറാഫ്, മലയണ്ണാന്‍ തുടങ്ങി ഒട്ടേറെ ജീവികളെ ഇവിടെ കാണാനാവും. കാഴ്ചബംഗ്ലാവില്‍ മാന്‍, ചെമ്പോത്ത്, വെള്ളക്കടുവ തുടങ്ങിയവയെ സംരക്ഷിക്കുന്നുണ്ട്.
മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും ഇഷ്ടപ്പെടുന്ന ടോയ് ട്രെയിനും ഇവിടെയുണ്ട്. റെയില്‍വേ ബോര്‍ഡ് സമ്മാനമായി നല്കിയതാണ് രണ്ട് ബോഗികളും, ഒരു എഞ്ചിനുമുള്ള ഈ ട്രെയിന്‍.. ഒന്നര കിലോമീറ്ററോളം ഇതില്‍ യാത്ര ചെയ്യാം. ചന്ദേര്‍പൂരില്‍ ആരംഭിക്കുന്ന യാത്ര വളഞ്ഞ് തിരിഞ്ഞ് ഏകദേശം കാഴ്ചബംഗ്ലാവ് മുഴുവന്‍ ചുറ്റി സഞ്ചരിക്കും.



Click it and Unblock the Notifications