മീര്‍ ഖുദ ബക്ഷ് 1800 എ.ഡിയിലാണ് കര്‍ബാലയിലെ വിശുദ്ധയുദ്ധത്തിന്‍റെ സ്മരണക്കായി ഈ സ്മാരകം പണിതത്. കൊടും വനത്തിലാണ് മധ്യകാല ശൈലിയിലുള്ള ഈ നിര്‍മ്മാണം സ്ഥിതി ചെയ്യുന്നത്. മൂന്ന് വലിയ മിനാരങ്ങളുള്ള ഇതിന്‍റെ മധ്യഭാഗം ഒരു ഡോം ആകൃതിയിലാണ്. ആധുനിക വാസ്തുവിദ്യയെ വെല്ലുന്ന നിര്‍മ്മാണ വൈദഗ്ദ്യം ഇതില്‍ കാണാം. ക്ഷിയ രക്തസാക്ഷിയായ ഹസ്രത്ത് ഹുസൈന്‍ റൗസയുടെ ശവകുടീരം ഈ പ്രശാന്തതയിലാണ് സ്ഥിതി ചെയ്യുന്നത്.
മുഹറം വേളയില്‍ ഷിയ മുസ്ലിംങ്ങള്‍ ധാരാളമായി ഇവിടം സന്ദര്‍ശിക്കുന്നു. ആഷുറയുടെ പത്താമത്തെ ദിനത്തില്‍ ഒരു വിലാപയാത്ര നടത്തപ്പെടുന്നു. ഭക്തര്‍ ഇമാം ഹുസൈന്‍റെ ശവകുടീരത്തിന്‍റെ മാതൃക ഇവിടെ ഉപേക്ഷിക്കുന്നു. അവ താല്‍ കടോര്‍ കി കര്‍ബാലയിലേക്ക് കൊണ്ടുപോകുന്നു. കുട്ടികള്‍ ഇമാംബര ഷാ നജാഫിന്‍റെ കൊടിക്കരികെ മെഴുകുതിരി തെളിക്കുന്നു. ബാര ഇമാംബര റോഡിനരികെ ഭക്ഷണം പാകം ചെയ്ത് ഭക്തര്‍ക്ക് ആഷുറയുടെ പത്ത് ദിവസങ്ങളിലും സൗജന്യമായി വിതരണം ചെയ്യുന്നു.



Click it and Unblock the Notifications