ചെറിയൊരു സ്ഥലത്ത് നിലകൊള്ളുന്ന ഒരു രണ്ടുനില കെട്ടിടമാണ് തലൂക്‌ദാര്‍ ഹാള്‍. ചെങ്കല്ലിന്റെ നിറമുള്ള ഈ കെട്ടിടം നിര്‍മ്മിച്ചത് അവധിലെ മൂന്നാമത്തെ നവാബ് ആയ മുഹമ്മദ് അലി ഷാ ആയിരുന്നു. 1838ല്‍ നിര്‍മ്മിച്ച തലൂക്‌ദാര്‍ ഹാളിന് എതിര്‍വശത്തായി ഒരു വര്‍ഷത്തിന് ശേഷം ഒരു ജലസംഭരണി കൂടി നിര്‍മ്മിച്ചു. ഇതിന്റെ ഒരുവശത്ത് ഒരു ചെറിയ പള്ളിയും മറുവശത്ത് ഒരു പൊതു കുളിമുറിയും ഉണ്ട്.
ലക്‌നൗവിലെ പഴയകാല ഭരണാധികാരികളുടെ ഫോട്ടോകളും പെയിന്റിംഗുകളും ഇവിടെ കാണാന്‍ കഴിയും. 1882-85 കാലഘട്ടത്തില്‍ ഇന്ത്യ സന്ദര്‍ശിച്ച ഹാരിസണ്‍, ഡ്വാളിംഗ്, ഗ്രാവെറ്റ് എന്നീ യൂറോപ്യന്‍ ചിത്രകാരന്മാരും ഡി. എസ്. സിംഗും ആണ് ഈ ചിത്രങ്ങളുടെ സ്രഷ്ടാക്കള്‍. അവധിലെ തലൂക്‌ദാര്‍മാര്‍ക്ക് ഇവ ബ്രിട്ടീഷ് സര്‍ക്കാര്‍ സമ്മാനമായി നല്‍കുകയായിരുന്നു.
പല ദിശകളില്‍ നിന്ന് ഈ പെയിന്റിംഗുകളിലേക്ക് നോക്കുക. എവിടെ നിന്ന് നോക്കിയാലും വാളിന്റെ അറ്റം, കണ്ണുകള്‍, പാദരക്ഷകള്‍ എന്നിവ നിങ്ങള്‍ക്ക് നേരേ ഇരിക്കുന്നത് പോലെ തോന്നും. ഇത് ഈ ചിത്രങ്ങളുടെ വലിയൊരു സവിശേഷതയാണ്.



Click it and Unblock the Notifications