മനോഹരമായ ചുറ്റുപാടുകളോട് കൂടിയ പിക്‌നിക് പ്രദേശമാണ് നീലോണ്‍ ഡീര്‍ പാര്‍ക്. നിരവധി മാനുകള്‍ ഉള്ള ഈ പാര്‍ക് പ്രശസ്‌തമാണ്. ലുധിയാനയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ഈ പാര്‍ക്കില്‍ നിരവധി പേര്‍ കുടുംബ സമേതം എത്താറുണ്ട്. ജോഗ്ഗിങിനും ,നടത്തത്തിനും അനുയോജ്യമായ സ്ഥലമാണിത്.
പുള്ളി മാന്‍, സാംബര്‍,മുള്ളന്‍ പന്നി, കറുത്തമാന്‍, മുയലുകള്‍ എന്നിവയെ ഇവിടെ കാണാം. ചുവന്ന തലയുള്ള തത്ത,തവിട്ട് തിത്തിരി പക്ഷി തുടങ്ങി വൈവിധ്യമാര്‍ന്ന പക്ഷികളെയും സന്ദര്‍ശകര്‍ക്ക് ഇവിടെ കാണാാം. പഞ്ചാബ് സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലുള്ള ഈ സ്ഥലം സന്ദര്‍ശകര്‍ക്ക് ഏറെ വിനോദം നല്‍കുന്ന സ്ഥലമാണ്.



Click it and Unblock the Notifications