ഹിമാലയത്തിന്‍റെ താഴ്ന്നപ്രദേശത്തുള്ള കുന്നുകളിലാണ് ജഞ്ചര്‍പൂര്‍ സ്ഥിതി ചെയ്യുന്നത്. പ്രകൃതി മനോഹരമായ ഒരു പ്രദേശമാണിത്. ഇന്ദ്രപൂജയും, ദൂര്‍ഗാ പൂജയും ഇവിടെ ഏറെ വിപുലമായി ആഘോഷിക്കപ്പെടുന്നു.
ഇന്ദ്രപൂജയെന്നത് പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന...
ഏറെ ക്ഷേത്രങ്ങളും, ശ്രീകോവിലുകളുമുള്ള ഒരു സ്ഥലമാണ് കപിലേശ്വര്‍സ്ഥാന്‍. ഏറെ തീര്‍ത്ഥാടകര്‍ വര്‍ഷം മുഴുവനും ഇവിടം സന്ദര്‍ശിച്ച് വരുന്നു.
ദുര്‍ഗ്ഗാദേവിയുടെ പേരില്‍ നിന്നാണ് ഭവാനിപൂര്‍ എന്ന പേര് വന്നത്. ഏറെ സഞ്ചാരികളും, തീര്‍ത്ഥാടകരും ഇവിടെയുള്ള മനോഹരമായ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നു.
സൗരാത് മനോഹരമായ ഒരു ഗ്രാമമാണ്. ഇവിടെ നടക്കുന്ന സൗരാത് സഭ ഗച്ചി ഒരു പ്രധാന ചടങ്ങാണ്. മൈഥില്‍ ബ്രാഹ്മണന്‍മാര്‍ ചെറുപ്രായത്തിലുള്ള ആണ്‍കുട്ടികളുടെയും, പെണ്‍കുട്ടികളുടെയും വിവാഹം ജാതകം നോക്കി നിശ്ചയിക്കുന്ന ചടങ്ങാണിത്.
മധുബാനിയിലെ ടൂറിസത്തില്‍ ഏറെ പ്രധാന്യമുള്ള ഒരു നഗരമാണ് ജയ്നഗര്‍. നേപ്പാളില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ഇവിടേക്ക് ട്രെയിന്‍ സൗകര്യമുണ്ട്. ജയ്നഗറില്‍ പുരാതനവും, ആധുനികവുമായ ഏറെ ക്ഷേത്രങ്ങള്‍ കാണാന്‍ സാധിക്കും.
...