മധുരയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലത്തിലാണ് അതിശയം തീം പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. മധുര - ഡിണ്ടിഗല്‍ ഹൈവേയിലാണ് ഇത്. 70 ഏക്കര്‍ സ്ഥലത്താണ് ഈ കൂറ്റന്‍ പാര്‍ക്ക് വ്യാപിച്ചുകിടക്കുന്നത്. 40 ലധികം ഗെയിമുകളും 20 വാട്ടര്‍ റൈഡുകളും ഇവിടെയുണ്ട്. കാര്‍ത്തല്ലം വെള്ളച്ചാട്ടത്തിന്‌റെ മാതൃകയിലാണ് ഇവിടത്തെ വാട്ടര്‍ റൈഡ് രൂപകല്‍പന ചെയ്തിരിക്കുന്നത്. 2000ത്തില്‍ നിര്‍മിച്ച ഈ പാര്‍ക്കിന് ഇന്ത്യയിലെ തീം പാര്‍ക്കുകളുടെ രാജ്ഞി എന്നൊരു ഇരട്ടപ്പേരു കൂടിയുണ്ട്. എന്‍ട്രന്‍സ് ഷവര്‍, സിന്ധുബാത്, ബിഗ് സ്പ്ലാഷ്, വേവ് പൂള്‍, ലേസി റിവര്‍ തുടങ്ങിയവയാണ് ഈ പാര്‍ക്കിലെ പ്രധാന ആകര്‍ഷണങ്ങള്‍.



Click it and Unblock the Notifications