മഹാബലേശ്വറില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലത്തിലായാണ് ആര്‍തര്‍ സീറ്റ് സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1470 മീറ്റര്‍ ഉയരത്തിലാണിത്. ഇവിടെ ആദ്യമായി വീട് പണിയിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ആര്‍തര്‍ മെലറ്റിന്റെ പേരിലുള്ള പേരില്‍നിന്നാണ് ആര്‍തര്‍ സീറ്റിന് ഈ പേര് ലഭിച്ചത്.
ഡെക്കാണ്‍, കൊങ്കണ്‍ പ്രദേശങ്ങള്‍ തമ്മിലുളള വ്യത്യാസങ്ങള്‍ ശരിക്കും മനസ്സിലാക്കാന്‍ സാധിക്കും ഇവിടെ. വടക്കുവശത്തായി സാവിത്രി താഴ് വരയാണ്. ആര്‍തര്‍ സീറ്റിന് തൊട്ടുതാഴെയുള്ള വിന്‍ഡോ പോയന്റാണ് പ്രകൃതിദൃശ്യങ്ങള്‍ നോക്കിക്കാണാന്‍ സാധിക്കുന്ന ഇവിടത്തെ മനോഹരമായ ഒരിടം.



Click it and Unblock the Notifications