ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തോട് മുഖം നോക്കി നില്ക്കുന്ന ഷോര്‍ ടെമ്പിള്‍ ആണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദേവാലയം. തീരത്തോട് മുഖം തിരിച്ചു വെച്ചിരിക്കുന്നതിനാലാണ് ഇതിന് ഷോര്‍ (കടല്‍ തീരം) ടെമ്പിള്‍ എന്ന പേര് വന്നത്. AD 700നും 728നും മദ്ധ്യേ പണികഴിപ്പിച്ചിരിക്കുന്നതെന്ന് കരുതപ്പെടുന്ന ഷോര്‍ ടെമ്പിള്‍, ഭീമാകാരങ്ങളായ കരിങ്കല്ലുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈയൊരു ഘടനാപരമായ ഭംഗി യുനസ്കോയുടെ വേള്‍ഡ് ഹെറിടെജ് സൈറ്റില്‍ ഉള്‍പ്പെടുത്താന്‍ ഇതിനെ സഹായിച്ചു. ശിലയില്‍ കൊത്തിയുണ്ടാക്കിയ ഈ ക്ഷേത്രം ഇന്ത്യയുടെ ദക്ഷിണ ഭാഗത്തുള്ള ഏറ്റവും പുരാതനമായ കല്ക്ഷേത്രമായി അറിയപ്പെടുന്നു. ശിവലിംഗമാണ് ഇവിടുത്തെ പ്രതിഷ്ഠയെങ്കിലും വിഷ്ണുവാരധനയാണ് പ്രധാനം. കല്ലില്‍ കൊത്തിയുണ്ടാക്കിയ ദുര്‍ഗ്ഗാ ദേവതയുടെ ചെറിയൊരു ശ്രീകോവിലും ഇതിനടുത്തായി പ്രതിഷ്ഠിച്ചിട്ടുണ്ട്. സിംഹത്തെയും പ്രാമുഖ്യത്തോടെ ഇവിടെ ആരാധിച്ചു പോരുന്നു. അനവധി ദേവന്മാരെ ആരാധിക്കുന്നതിലൂടെ ജനങ്ങളുടെ നിരവധിയായ വിശ്വാസങ്ങളും, പ്രമാണങ്ങളും ഇവിടെ ഒന്നായി ചേരുകയാണ്. പുരാതനകാല രാജാക്കന്മാരുടെ സഹനശക്തിയും, കലാപരതയും ഈയൊരു ക്ഷേത്ര നിര്‍മ്മിതിയില്‍ നമുക്ക് കാണാന്‍ കഴിയും.