പഞ്ച രാതാസ് മഹാബലിപുരത്തെ മറ്റൊരു സ്മാരകമാണ്. ഒറ്റക്കല്ലില്‍ കൊത്തിയുണ്ടാക്കിയ ഈ സ്മാരകം, പുരാതന കാലഘട്ടത്തിലെ ഇന്ത്യന്‍ കലാകാരന്മാരുടെ ശില്പവൈധഗ്ദ്യം വിളിച്ചോതുന്നതാണ്. ഷോര്‍ ടെമ്പിള്‍ പോലെതന്നെ പഞ്ച രാതാസും വേള്‍ഡ് ഹെറിടെജ് സൈറ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
നിര്‍മാണത്തില്‍ പൂര്‍ണമാകാത്ത ഈയൊരു സ്മാരകനിര്മ്മിതിയുടെ ഉദ്ദേശ്യം ഏറെക്കുറെ ആര്‍ക്കുമറിയില്ല. മഹേന്ദ്രവര്മ്മന് ഒന്നാമന്റെയും അദ്ദേഹത്തിന്റെ പുത്രനായ നരസിംഹവര്‍മ്മന്‍ ഒന്നാമന്റെയും കാലഘട്ടത്തിലാണ് പഞ്ച രാതാസ് ഉണ്ടാക്കപ്പെട്ടിട്ടുള്ളതെന്നു കരുതപ്പെടുന്നു. പതിമൂന്നാം നൂറ്റാണ്ടിലുണ്ടായ സുനാമിയും കടലില്‍ നിന്നും വീശുന്ന ഉപ്പ് കാറ്റും ഏറ്റ് നശിച്ച് പോകാതെ പഞ്ച രാതാസ് നിലനില്‍ക്കുന്നത് അത് നിര്‍മ്മിച്ചിരിക്കുന്ന കരിങ്കല്ലുകളുടെ ഘടന മൂലമാണ്. കലാധികാലം ഈട് നില്ക്കുന്ന കരിങ്കല്ലുകളാണ് അവയെല്ലാം.
പഞ്ച പാണ്ഡവരുടെയും ദ്രൗപദിയുടെയും മൂര്‍ത്തരൂപങ്ങളാണ് ഈ അഞ്ച് പ്രതിമകളും. ഓരോന്നും ഒറ്റക്കല്ലില്‍ കൊത്തിയുണ്ടാക്കിയവ. ദ്രാവിഡിയന്‍ വാസ്തു വിദ്യയുടെ വൈധഗ്ദ്യത്തിന്റെ ഉത്തമ മാതൃകയാണ് പഞ്ച രാതാസ്. സഞ്ചാരികളെ വളരെയേറെ ആകര്‍ഷിക്കുന്ന കാഴ്ചകളാണ് ഇവയെല്ലാം.