മധ്യപ്രദേശിലെ ഖാര്‍ലോണ്‍ ജില്ലയിലാണ് മണ്ഡാലേശ്വര്‍ സ്ഥിതിചെയ്യുന്നത്. ചെറുതെങ്കിലും മനോഹര ചരിത്രപ്രസിദ്ധവുമായ സ്ഥലമാണ് മണ്ഡാലേശ്വര്‍. പവിത്രമായ നര്‍മദാ നദീതീരത്താണ് ഈ സ്ഥലം. കാശി വിശ്വേശ്വ ക്ഷേത്രം, രാമക്ഷേത്രം, ഗംഗാ സിര, ശ്രീ ദത്താ ക്ഷേത്രം, ഛപ്പന്‍ ദേവക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളാണ് മണ്ഡാലേശ്വരിലെ പ്രധാനപ്പെട്ട കാഴ്ചകള്‍.
ഹതാനി, സഹസ്രാഷ്ടാദ്ര, രാംകണ്ഡ് എന്നിങ്ങനെ ചരിത്രപ്രധാനമായ പല സ്ഥലങ്ങളും ഇവിടെയുണ്ട്. രാജഭരണകാലത്തെ പല സ്മാരകങ്ങളും ഇവിടെ കാണാം. ഹോളി, നര്‍മദ ജയന്തി, ദീപാവലി, ഗണേഷ ചതുര്‍ത്ഥി തുടങ്ങിയവയാണ് ഇവിടത്തെ പ്രധാനപ്പെട്ട ആഘോഷങ്ങള്‍.



Click it and Unblock the Notifications