മഹോബയില്‍ നിന്ന് 31 കിലോമീറ്ററും ബന്ദ നഗരത്തില്‍ നിന്ന് ഒരു കിലോമീറ്ററും ദൂരെയാണ് യു.പിയിലെ മഹോബ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഗോഖാര്‍ കുന്നുകള്‍ അഥവാ ഗോഖാര്‍ പര്‍വത്. പ്രദേശത്തെ വളരെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ഇത്. ഗ്രാനൈറ്റ കല്ലുകളും, വെള്ളച്ചാട്ടങ്ങളും ഗുഹകളും അടങ്ങിയ കുന്നിന്‍ പ്രദേശത്താണ് ഗുരു ഗോരഖ്നാഥും അനുയായികളും പണ്ട് തമ്പടിച്ചത്.
പ്രശസ്തമായ കാക്രമത് ക്ഷേത്രവും ഇവിടെയാണ്. ഹൈന്ദവമതത്തിലെ നാഥ് വിഭാഗമാണ് പ്രധാനമായും ഈ അമ്പലത്തിലെത്തുന്നത്. നിരവധി പേരാണ് പിക്നിക്കിനും മലകയറുന്നതിനും ഇവിടെയെത്തുന്നത്. ഹിന്ദു, ജൈന, ബുദ്ധമതങ്ങളുമായി ബന്ധപ്പെട്ട അമ്പലങ്ങളും ഇവിടെയുണ്ട്.
ബാരി ചന്ദ്രിക ദേവിക്ഷേത്രം, സുരാജ് കുര്‍ദ് കാതേശ്വറിലെയും റാം കുര്‍ദിലെയും ശിവക്ഷേത്രം എന്നിവയാണ് ഇവിടത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. ബെട്ടെല്‍ ഗവേഷണ കേന്ദ്രമാണ് മറ്റൊരു പ്രധാന വിനോദസഞ്ചാരകേന്ദ്രം. എന്‍.ബി.ആര്‍.ഐ ലക്നോവിന്‍റെ ശാഖാ കേന്ദ്രമായ ഇത് ചട്ടാര്‍പൂര്‍ റോഡിലാണ് സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications