മഹോബ ജില്ലയിലെ ഗോര്‍ഖ അഥവാ ഗുഖാര്‍ പര്‍വതനിരയിലാണ് ഈ ക്ഷേത്രം. പേര് പോലെ തന്നെ ശിവന് സമര്‍പ്പിച്ചിരിക്കുന്നതാണ് ഈ ക്ഷേത്രം. ശിവന്‍ താണ്ഡവനൃത്തമാടുന്ന വിഗ്രഹം ഇവിടെയുണ്. ഒറ്റ ഗ്രാനൈറ്റ് ശിലയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഗോരഖ് കുന്നുകളില്‍ നിന്ന് വരുന്ന വെള്ളം ഇവിടെ പാല്‍ നിറമുള്ള വെള്ളച്ചാട്ടം സൃഷ്ടിക്കുന്നു. താണ്ഡവ നൃത്തമാടുന്ന ശിവന്‍റെ പ്രതിമ പ്രദേശത്ത് തന്നെ അപൂര്‍വമാണ്. ശിവതാണ്ഡവക്കിണറും ഇതിനോടനുബന്ധിച്ചുണ്ട്.



Click it and Unblock the Notifications