മാള്‍ഡയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മ്യൂസിയത്തില്‍ 1500 വര്‍ഷത്തിലധികം പഴക്കമുള്ള നിരവധി ചരിത്ര വസ്‌തുക്കള്‍ കാണാം. മണ്‍പാത്രങ്ങള്‍, ശില്‍പ്പങ്ങള്‍, പെയിന്റിംഗുകള്‍, ടെറാകോട്ടാ നിര്‍മ്മിതികള്‍, ചീനപിഞ്ഞാണങ്ങള്‍ മുതലായവ പ്രദര്‍ശന വസ്‌തുക്കളില്‍ ഉള്‍പ്പെടുന്നു.
മികച്ച രീതിയില്‍ പരിപാലിക്കുന്ന മ്യൂസിയ സന്ദര്‍ശനം കലാപ്രേമികള്‍ക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും. പശ്ചിമബംഗാള്‍ പുരാവസ്‌തു ഡയറക്ടറേറ്റിന്റെ കീഴിലാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്.



Click it and Unblock the Notifications