പശ്ചിമ ബംഗാളിന്റെ ആത്മീയ തലസ്ഥാനമെന്നാണ് മായാപൂര്‍ അറിയപ്പെടുന്നത്. മായാപൂരിനെ സംബന്ധിച്ച് ഈ പേര് എല്ലാത്തരത്തിലും അര്‍ത്ഥവത്താണ്. മായാപൂരിലെ ഇസ്‌കോണ്‍ ക്ഷേത്രം വര്‍ഷങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
കൃഷ്‌ണ ഭക്തരുടെ അന്താരാഷ്‌ട്ര സംഘടനയാണ് (ഇസ്‌കോണ്‍) ഇവിടുത്തെ ആത്മീയപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇവര്‍ ആഘോഷങ്ങളും പ്രദര്‍ശനങ്ങളും സംഘടിപ്പിക്കുകയും ദുര്‍ഗ പൂജ, ദീപാവലി, ദസറ,കാളി പൂജ തുടങ്ങിയ ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നു.
ദശലക്ഷക്കണക്കിന് വിശ്വാസികള്‍ എത്തുന്ന, നിരവധി ആഘോഷങ്ങള്‍ നടക്കുന്ന മായാപൂര്‍ തന്നെ ഇസ്‌കോണ്‍ തലസ്ഥാനമായി തിരഞ്ഞെടുത്തതില്‍ അത്ഭുതമില്ല.
നാനത്വത്തില്‍ ഏകത്വം- മായാപൂരിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍
ഗംഗ നദിയുടെയും ജലംഗി നദിയുടെയും സംഗമ തീരത്താണ് മായാപൂര്‍ നഗരം സ്ഥിതി ചെയ്യുന്നത്. കൃഷ്‌ണന്റെ അവതാരമാണന്ന് കരുതപ്പെടുന്ന ചൈതന്യ മഹാപ്രഭുവിന്റെ ജന്മസ്ഥലമെന്ന പേരിലും ഇവിടം അറിയപ്പെടുന്നുണ്ട്.
മിയാപൂരെന്നും അറിയപ്പെട്ടിരുന്നു ഇവിടം. ചരിത്ര സ്ഥാനമായ മായാപൂരില്‍ വലിയ മുസ്ലീം ജനസമൂഹവും ഉണ്ട്. ഹിന്ദുകേന്ദ്രീകൃത നഗരത്തില്‍ എങ്ങനെ പരസ്‌പര സഹകരണത്തോടെ ഇത്ര വലിയ മുസ്ലീം സമൂഹം കഴിയുന്നു എന്നത് പറഞ്ഞറിയിക്കാന്‍ കഴിയില്ല.
ഇവിടെ എത്തിയാല്‍ ഇസ്‌കോണ്‍ ക്ഷേത്രത്തിന്റെ സ്ഥാപകനായ ശ്രീല പ്രഭുദാസിന്റെ സമാധി സന്ദര്‍ശിക്കാന്‍ മറക്കരുത്.
മായാപൂരിലെ വിഭവങ്ങള്‍
സസ്യഭുക്കുകളുടെ സ്വപ്‌നം സാക്ഷാത്‌കരിക്കുന്ന സ്ഥലമാണിത്. ബംഗാളി വിഭവങ്ങള്‍ ലഭ്യമാക്കുന്ന നിരവധി ഭക്ഷണ ശാലകള്‍ ഇവിടെയുണ്ട്. മായാപൂരില്‍ തെരുവ് സംസ്‌കാരം വ്യാപകമാണ് . ഷോപ്പിങിന് അനുയോജ്യമായ സ്ഥലമാണ് മായപൂര്‍.
കൊല്‍ക്കത്തയില്‍ നിന്നും 2 കിലോമീറ്റര്‍ അകലെയുള്ള മായാപൂര്‍ ഒന്നോ രണ്ടോ ദിവസം ചെലവഴിക്കാന്‍ പറ്റിയ സ്ഥലമാണ്. ഹൂഗ്ലി ഉള്‍പ്പടെ പശ്ചിമ ബംഗാളിലെ നിരവധി പ്രമുഖ നഗരങ്ങള്‍ സമീപത്തായുണ്ട്. ഹുലാര്‍ ഘട്ടില്‍ നിന്നും കടത്ത് വഴിയും മായാപൂരിലെത്താം.