Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ബിര്‍ഭം

ബിര്‍ഭം - ചുവന്ന മണ്ണിന്‍റെ നാട്

9

ജാര്‍ഖണ്ഡ് സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന വെസ്റ്റ് ബംഗാളിലെ ഒരു ജില്ലയാണ് ബിര്‍ഭം. ചുവന്ന മണ്ണിന്‍റെ നാട് എന്നാണിവിടം അറിയപ്പെടുന്നത്. മതപരമായും, സാംസ്കാരികമായും പ്രധാന്യമുള്ള ഇവിടം ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രവുമാണ്. മിക്ക നഗരങ്ങളിലും കാണുന്ന ടെറാകോട്ട നിര്‍മ്മിതികളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം .

പ്രാദേശിക വ്യവസായങ്ങള്‍

കൃഷിയാണ് ബിര്‍ഭത്തിന്‍റെ മുഖ്യ വരുമാന മാര്‍ഗ്ഗം. 75 ശതമാനത്തോളം ആളുകള്‍ കൃഷി സംബന്ധമായ ബിസിനസുകള്‍ ഉപജീവനമാര്‍ഗ്ഗം ആക്കിയവരാണ്.ബിര്‍ഭത്തിലേക്ക് യാത്ര ചെയ്യുമ്പോള്‍ വിശാലമായ കൃഷിയിടങ്ങള്‍ ശ്രദ്ധയില്‍ പെടും. ഇവിടെ നിന്ന് അല്പം ഫ്രഷ് പച്ചക്കറികളോ, ധാന്യങ്ങളോ വാങ്ങാം. ഇവിടെയുള്ള കുടില്‍ വ്യവസായ കേന്ദ്രങ്ങളില്‍ നിര്‍മ്മിക്കുന്ന വിവിധ ലോഹ, കളിമണ്‍ പാത്രങ്ങള്‍ സന്ദര്‍ശനത്തിന്‍റെ ഓര്‍മ്മക്കായി വാങ്ങുകയും ചെയ്യാം.

ബീര്‍ഭമിന് സമീപമുള്ള കാഴ്ചകള്‍

പ്രശസ്തമായ പൗഷ് മേള നടക്കുന്നത് ബീര്‍ഭത്തിലാണ്. അനേകം സഞ്ചാരികള്‍ ഇതില്‍ പങ്കെടുക്കാനായി ഇവിടെയെത്തിച്ചേരാറുണ്ട്. താരപീഠ് എന്ന എന്ന മതപരമായ പ്രാധാന്യമുള്ള നഗരം, ബര്‍ക്കേശ്വറിലെ ചുടുനീരുറവ, ദുബ്രാജ് പൂരിലെ ക്ഷേത്ര നഗരം എന്നിവ മറ്റ് പ്രധാന കാഴ്ചകളാണ്.

വന്യജീവി കേന്ദ്രം

ബല്ലഭൂര്‍ വന്യജീവി സങ്കേതം പ്രകൃതി സ്നേഹികളെയും, വന്യജീവികളില്‍ താല്പര്യമുള്ളവരെയും ഏറെ ആകര്‍ഷിക്കുന്ന സ്ഥലമാണ്. വവ്വാല്‍, കുറുക്കന്‍, പുള്ളിമാന്‍, തുടങ്ങിയ ജീവികളും, അനേകയിനം പക്ഷി വര്‍ഗ്ഗങ്ങളും ഇവിടെയുണ്ട്. സാധാരണ പ്രാവ് മുതല്‍ ബാബ്ലര്‍ പോലുള്ള അപൂര്‍വ്വയിനം ദേശാടന പക്ഷികള്‍ വരെ ഇവിടെയുണ്ട്. തത്തയുടെ ഗണത്തില്‍ പെടുന്ന അപൂര്‍വ്വയിനം പക്ഷിയെയും ഇവിടെ കാണാം.

പ്രാദേശിക കായിക വിനോദമായ ഡാങ്കുലി അഥവാ പന്തും കോലും എന്ന ഇനം കാണാനും സന്ദര്‍ശകര്‍ക്ക് അവസരമുണ്ട്.

എങ്ങനെ എത്തിച്ചേരാം?

നിരവധി ബസ് സര്‍വ്വീസുകളും, പ്രൈവറ്റ് കാറുകളും, റിക്ഷകളും ബിര്‍ഭത്തിലെ ടൗണുകളിലും, ഗ്രാമങ്ങളിലും യാത്ര ചെയ്യാന്‍ ലഭിക്കും.

ബിര്‍ഭം പ്രശസ്തമാക്കുന്നത്

ബിര്‍ഭം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ബിര്‍ഭം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ബിര്‍ഭം

  • റോഡ് മാര്‍ഗം
    കല്‍ക്കത്തയില്‍ നിന്ന് വരുന്ന നാഷണല്‍ ഹൈവേ 2ബി, 2 എന്നിവ വഴി ബിര്‍‌ഭത്തിലെത്താം. മുര്‍ഷിദാബാദില്‍ നിന്ന് 96 കിലോമീറ്റര്‍ അകലെയാണ് ബിര്‍ഭം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ബിര്‍ഭത്തിനടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ കൊല്‍ക്കത്തയിലാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കൊല്‍ക്കത്ത എയര്‍പോര്‍‌ട്ടാണ് ബിര്‍ഭത്തിനടുത്തുള്ള വിമാനത്താവളം. ഇവിടെ നിന്ന് രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കും, വിദേശ രാജ്യങ്ങളിലേക്കും സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue