ആറാം നൂറ്റാണ്ടില്‍ പണിത ഒരു കോട്ടയാണിത്. 1424 മീറ്റര്‍ ഉയരത്തിലാണ് ഇത് പണിതിരിക്കുന്നത്. കാലാചുരി സാമ്രാജ്യകാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ് ഈ കോട്ട. കോട്ടയുടെ പരിസരത്തായി വിഷ്ണുവിന്റെ പ്രതിഷ്ഠയുള്ള മനോഹരമായ ഒരു ക്ഷേത്രമുണ്ട്. കോട്ടയുടെ സമീപത്തായി പഴയ ബുദ്ധവിഹാരമുള്ള ഒരു ഗുഹയും കാണാന്‍കഴിയും.
കോട്ടകാണാനുള്ള മലകയറ്റം അസ്സലൊരു ട്രക്കിങ് അനുഭവം കൂടിയാണ്. കോട്ടയുടെ കാഴ്ചയും മനോഹരമാണ്. കോട്ടയ്ക്കടുത്തായുള്ള ഹരിശ്ചന്ദ്രഗഡ് പീക്ക് ഒരു പ്രധാന പോയിന്റാണ്. ഇവിടെ നിന്നും ഒരു നാണയം താഴേയ്ക്കിട്ടാല്‍ ഈ പീക്കിന്റെ പ്രത്യേകതരത്തിലുള്ള ആകൃതിയും താഴേഭാഗത്തെ അന്തരീക്ഷത്തിന്റെ സമ്മര്‍ദ്ദവും കാരണം നാണയം നേരെ താഴേയ്ക്കുപതിയ്ക്കാതെ മുകളിലേയ്ക്ക് ഉയര്‍ന്നുവരും. ഇത്തരത്തില്‍ നാണയമിട്ട് ഭൂഗുരുത്വം പരീക്ഷിക്കുന്നത് സഞ്ചാരികളുടെ ഇഷ്ടവിനോദമാണിവിടെ.



Click it and Unblock the Notifications