മാണ്ഢിയില്‍ നിന്നും 62 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമപ്രദേശമാണ് പ്രഷാര്‍.സമുദ്രത്തില്‍ നിന്നും 2730 മീറ്റര്‍ മുകളിലുള്ള ഈ പ്രദേശത്ത് തടാകത്തിന്‍റെ കരയിലായി ഐതിഹ്യങ്ങള്‍ നിറഞ്ഞ ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നു. മുനിവര്യനായിരുന്ന പ്രഷാറിന്‍റെ പേരിലുള്ള ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് അദ്ദേഹം തപസ്സിരുന്നു എന്ന് കരുതപ്പെടുന്ന സ്ഥലത്താണ്. മഞ്ഞുവീണ് മൂടിയ മലനിരകള്‍ക്ക് നടുവില്‍ കടും നീല നിറത്തിലുള്ള തടാകം ഇവിടുത്തെ അതിശയിപ്പിക്കുന്ന കാഴ്ചയാണ്. നടുവിലായി ഒരു ചെറിയ ദ്വീപുള്ള ഈ തടാകത്തിന്‍റെ ആഴം എത്രയെന്ന് ഇതുവരെ തിട്ടപ്പെടുത്തിയിട്ടല്ല.
വിവിധ ആചാര അനുഷ്ഠാനങ്ങള്‍ നടക്കുന്ന ഈ തടാകതീരം വിശുദ്ധസ്ഥലമായാണ് അറിയപ്പെടുന്നത്. 13ാം നൂറ്റാണ്ടില്‍ ദൈവിക ശക്തിയുള്ള ഒരു കുഞ്ഞ് ഒറ്റ മരം കൊണ്ട് തീര്‍ത്തതാണ് തടാകതീരത്തുള്ള ക്ഷേത്രം എന്നാണ് പഴങ്കഥകള്‍ പറയുന്നത്. താഴ്വരയിലൂടെ ഒഴുകുന്ന ബിയാസ് നദിയും പ്രഷാറില്‍ നിന്നുള്ള മനോഹരമായ ഒരു കാഴ്ചയാണ്.



Click it and Unblock the Notifications