ശിഖരി കൊടുമുടിയിലെത്തിയാല്‍ മണ്ഢി ജില്ലയുടെ ഏറ്റവും മുകളിലെത്തിയെന്നു പറയാം. സമുദ്രനിരപ്പില്‍ നിന്നും 11500 അടി ഉയരമുള്ള ശിഖരി കൊടുമുടിയാണ് മണ്ഢിയുടെ ഉച്ചസ്ഥായി.ശിഖരിദേവിയുടെ ക്ഷേത്രമുള്ള കൊടുമുടി ശിഖരി ദേവി കൊടുമുടി എന്നും അറിയപ്പെടുന്നുണ്ട്.
കാട്ടുപാതയിലൂടെ നടന്നും ബ്യുലയില്‍ നിന്ന് റോഡ് മാര്‍ഗ്ഗവും ശിഖരിയിലെത്താം.പക്ഷേ മഴക്കാലത്തും മഞ്ഞുകാലത്തും ബ്യുലയില്‍നിന്നുള്ള റോഡ് അടയ്ക്കും.ബ്യുലയിലെ കാട്ടുവഴികളിലൂടെ ശിഖരിയിലേക്കുള്ള യാത്രയും ആസ്വാദ്യകരമാണ്. നിരനിരയായുള്ള മേച്ചില്‍പ്പുറങ്ങളും ഉയര്‍ന്ന ദേവദാരുക്കളും നിറഞ്ഞ വഴികളാണ് ബ്യുലയിലുള്ളത്. മാത്രമല്ല അപൂര്‍വ്വങ്ങളായ പക്ഷിമൃഗാദികളെ കാണാനുള്ള അവസരം കൂടി യാത്രയിലുണ്ടാകും.



Click it and Unblock the Notifications