Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മണ്ടു » ആകര്‍ഷണങ്ങള് » ഭര്‍തൃഹരി കേവ്സ്

ഭര്‍തൃഹരി കേവ്സ്, മണ്ടു

49

ഒരു കൂട്ടം ഗുഹകള്‍ ചേര്‍ന്നതാണ് ഭര്‍തൃഹരി കേവ്സ്. ഭര്‍തൃഹരി രാജാവിന്റെ പേരാണ് ഗുഹകള്‍ക്ക് നല്‍കിയിരിക്കുന്നത്. പണ്ഡിതനും കവിയുമായിരുന്ന ഭര്‍തൃഹരി രാജാവ് വിക്രമാദിത്യ മഹാരാജാവിന്റെ അര്‍ദ്ധസഹോദരനായിരുന്നു. ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാവുന്ന രീതിയില്‍ സംസ്കൃത ഭാഷയെ ലളിതമാക്കിയെടുത്തത് ഇദ്ദേഹമായിരുന്നു. സംസ്കൃത ഭാഷയുടെ വ്യാകരണവും ശാസ്ത്രവും എളുപ്പത്തില്‍ മനസ്സിലാക്കിയെടുക്കാന്‍ പറ്റുന്ന 'വാക്യപടിയ' എന്ന ഗ്രന്ഥവും ഇദ്ദേഹത്തിന്റെ സംഭാവനയാണ്.     ആഢംബരത്തില്‍, അതിലും മികവുറ്റൊരു ഗോത്രത്തിലുമാണ് ഭര്‍തൃഹരി ജനിച്ച് വീണത്‌. പക്ഷേ, മറ്റൊരു തലത്തില്‍ വളരെ താഴേക്കിടയില്‍ ജീവിക്കുന്ന മനുഷ്യരുടെ ജീവിതം അദ്ദേഹത്തെ ചിന്തിപ്പിച്ചു. പ്രബോധയം ലഭിക്കാന്‍ വേണ്ടി അദ്ദേഹം പിന്നീടങ്ങോട്ട് യാത്രകള്‍ ആരംഭിച്ചു.

ജീവിതത്തിന്റെ ലക്ഷ്യം തേടിയുള്ള യാത്രകള്‍, രാജ കൊട്ടാരത്തിലെ ജീവിതം അവസാനിപ്പിച്ചു, ആഢംബരങ്ങളോന്നുമില്ലാതെ ഒരു പച്ചയായ മനുഷ്യനായ് അദ്ദേഹം ഒരുപാടലഞ്ഞു. അവസാനം ആ യാത്ര ഇന്ന് ഭര്‍തൃഹരി കേവ്സ് എന്നറിയപ്പെടുന്ന ഗുഹാസമൂഹത്തില്‍  ചെന്നവസാനിപ്പിച്ചു. നാഥ് മതക്കാരുടെ വിഗ്രഹാരധനയുള്ള ഒരു ചെറിയ അമ്പലവും ഗുഹയ്ക്കുള്ളില്‍ സ്ഥിതി ചെയ്യുന്നു. ഗുഹ ദര്‍ശിക്കന്‍ ഇവിടെയെത്തുന്ന ഓരോ ഭക്തനും, സംസ്കൃത ഭാഷ ഓരോ സാധാരണക്കാരനും ഹൃദിസ്ഥമാക്കാന്‍ തരത്തില്‍ ലളിതമാക്കിയ ഭര്‍തൃഹരി രാജാവിന്റെ പണ്ഡിത്യത്തെ ആരധനാപൂര്‍വം സ്മരിക്കുന്നു. 

 

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed

Near by City