ബുജ്-കച്ച് റോഡില്‍ പുണ്ടയ് പാതിയ ഗ്രാമത്തിനടുത്താണ് ഈ കേന്ദ്രം. പഞ്ചകര്‍മ്മ, യോഗ, ധ്യാനം, നാച്ചുറോപ്പതി, തുടങ്ങിയ ചികിത്സാരീതികളാണ് ഇവിടെ ഉപയോഗിക്കുന്നത്. പഴങ്ങള്‍, പച്ചക്കറികള്‍, ഔഷധ സസ്യങ്ങള്‍ എന്നിവ കൃഷി ചെയ്യുന്ന നാല്പത് ഹെക്ടര്‍ സ്ഥലം ചികിത്സാകേന്ദ്രത്തോട് ചേര്‍ന്നുണ്ട്.