Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മംഗലാപുരം » ആകര്‍ഷണങ്ങള് » സഹ്യപര്‍വ്വതം

സഹ്യപര്‍വ്വതം, മംഗലാപുരം

57

അറബിക്കടലിനു സമാന്തരമായി ഡക്കാന്‍ പീഠഭൂമിയുടെ പടിഞ്ഞാറന്‍ അതിരില്‍ സ്ഥിതി ചെയ്യുന്ന പര്‍വ്വത നിരയാണ് പശ്ചിമഘട്ടമെന്നും സഹ്യാദ്രിയെന്നും വിളിക്കപ്പെടുന്ന സഹ്യപര്‍വ്വതം. ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നാരംഭിച്ച് ഗോവ, കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു സഹ്യപര്‍വ്വതം.

ഇടതൂര്‍ന്ന നിത്യഹരിതവനങ്ങളാണ് ഇവിടത്തെ പ്രധാന പ്രത്യേകത. ലോകത്തിലെ ജൈവവൈവിധ്യമുള്ള  പത്ത് കേന്ദ്രങ്ങളിലൊന്നാണിത്.  1,600കീ.മീ ദൈര്‍ഘ്യവും 1,60,000 ച.കീ.മീ. വിസ്തൃതിയുമുണ്ട്. ആഗോളതലത്തില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിവര്‍ഗ്ഗങ്ങളുണ്ട് ഇവിടെ. ജൈവവൈവിധ്യത്തിലെ പ്രാമുഖ്യം കണക്കിലെടുത്ത് പശ്ചിമഘട്ട ജൈവമേഖലയ്ക്ക് ഹോട്ട്‌സ്‌പോട്ട് ബഹുമതിയും ലഭിച്ചിട്ടുണ്ട്. പശ്ചിമഘട്ടത്തെ ലോകപൈതൃക പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2012 ജൂലൈ 1ന് റഷ്യയിലെ സെന്റ്പീറ്റേഴ്‌സ് ബര്‍ഗില്‍ ചേര്‍ന്ന ലോകപൈതൃകസമിതിയിലാണ് ഈ തിരുമാനം ഉണ്ടായത്.

പശ്ചിമഘട്ടത്തില്‍ 5000 ല്‍ പരം സസ്യങ്ങളും കുഞ്ഞുങ്ങളെ പ്രസവിക്കുന്ന 140 ല്‍ പരം ജന്തുജാലങ്ങളും 500 ലധികം പക്ഷിവര്‍ഗവും വിവിധയിനം ഉഭയജീവികളുമുണ്ട്. മനുഷ്യനിര്‍മിതവും പ്രകൃതിദത്തവുമായ നിരവധി തടാകങ്ങളും അണകളുമുണ്ട് പശ്ചിമഘട്ടത്തില്‍. കര്‍ണാടകയിലെ പ്രധാനനദികളായ ഗോദാവരി, കൃഷ്ണ, കാവേരി എന്നിവ പശ്ചിമഘട്ടത്തില്‍നിന്നും ഉത്ഭവിക്കുന്നു. കേരളത്തിലെ മുഴുവന്‍ നദികളും പശ്ചിമഘട്ടത്തില്‍ നിന്നും ഉദ്ഭവിക്കുന്നവയാണ്, ഒപ്പം കേരളത്തിന്റെ മഴക്കാലത്തിന്റെ ഗതി നിര്‍ണയിക്കുന്ന പ്രധാനപ്പെട്ട ഘടകവും മറ്റൊന്നല്ല.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue