Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മംഗലാപുരം » ആകര്‍ഷണങ്ങള് » റൊസാരിയോ കത്രീഡല്‍

റൊസാരിയോ കത്രീഡല്‍, മംഗലാപുരം

57

മംഗലാപുരത്തെ പഴക്കം ചെന്ന പള്ളികളിലൊന്നാണ് റൊസാരിയോ കത്രീഡല്‍. 1568 ല്‍ പോര്‍ച്ചുഗീസുകാരാണ് ഈ പള്ളി നിര്‍മിച്ചത്. റോമന്‍ നിര്‍മാണ ശൈലിയില്‍ പിന്നീട് ഈ പള്ളി പുനര്‍നിര്‍മിക്കുകയായിരുന്നു. 1910ലായിരുന്നു ഇത്. മംഗലാപുരത്തിനടുത്ത് ഹമ്പന്‍കട്ട എന്ന പ്രശാന്തസുന്ദരമായ പ്രദേശത്താണ് റൊസാരിയോ കത്രീഡല്‍ സ്ഥിതിചെയ്യുന്നത്. പള്ളിവികാരിയായിരുന്ന ഫാദര്‍ ബുസോണി 1910ലാണ് പഴയ പള്ളിമന്ദിരം പൊളിച്ചുമാറ്റുകയും പുതിയ കെട്ടിടത്തിന്റെ ജോലികള്‍ ആരംഭിക്കുകയും ചെയ്തത്. റൊസാരിയോ ഹൈ സ്‌കൂള്‍ എന്ന പേരില്‍ ഒരു സ്‌കൂളും റൊസാരിയോ കത്രീഡല്‍ സ്വന്തമായി നടത്തുന്നുണ്ട്. പാവപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിനായി സെന്റ് വിന്‍സന്റ് പോള്‍ സൊസൈറ്റി എന്ന സേവന സംഘടനയും പളളിയുടെ നേതൃത്വത്തിലുണ്ട്.

നിരവധി ആക്രമണങ്ങളെ അതിജീവിച്ച ഒരു പള്ളിയാണ് റൊസാരിയോ കത്രീഡല്‍. 1784 ല്‍ ടിപ്പുസുല്‍ത്താന്‍ വിദേശികരാല്‍ സ്ഥാപിക്കപ്പെട്ട ഈ പളളി കീഴടക്കുകയും കൊള്ളയടിക്കുകയും ചെയ്തു. കുംഭഗോപുരവും ഗോപുരത്തിലായി വലിയൊരു കുരിശും പള്ളിയിലുണ്ട്. രാത്രികാലങ്ങളില്‍ നാവികര്‍ക്ക് ദിശകാട്ടുന്ന ദീപമായി റൊസാരിയോ കത്രീഡലിന്റെ ഗോപുരങ്ങള്‍ കാണാം. മീന്‍പിടിക്കാന്‍ പോയവര്‍ വലയെറിഞ്ഞപ്പോള്‍ കടലില്‍ നിന്നും കന്യാമറിയത്തിന്റെ ചിത്രം ലഭിച്ചുവെന്ന് റൊസാരിയോ കത്രീഡലിനെ സംബന്ധിച്ച് ഒരു കഥയുണ്ട്. ചരിത്രപരമായ നിരവധി കഥകള്‍ ഈ റൊസാരിയോ കത്രീഡലിനെ ചുറ്റിപ്പറ്റി നിലവിലുണ്ട്. മംഗലാപുരത്തെത്തുന്ന സഞ്ചാരികള്‍ കണ്ടിരിക്കേണ്ടതാണ് ഈ പുരാതനമായ പള്ളി.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue