അഗര്‍വാള്‍ സമുദായവും രജപുത്രരും ചേര്‍ന്ന് നിര്‍മ്മിച്ച ഗ്രാമമാണ് ബരേത. ചൌധരി ആശാറാം ധര്‍മ്മശാല സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. ജനത ദുഖ് ദാമന്‍ ഫാര്‍മസിയുടെ സ്ഥാപകനായ ആശാ റാം ചൌധരിയുടെ മുന്‍കാലവസതിയായിരുന്നു ഇത്. ശാന്തവും സ്വസ്ഥവുമായ ഈ പട്ടണത്തില്‍ പതിനയ്യായിരത്തില്‍ കുറവ് ആളുകളേ വസിക്കുന്നുള്ളു.
മില്‍ഖസിംങ് എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഈ പട്ടണത്തിന്റെ പ്രധാന ആകര്‍ഷണം. ബുദലാദ റോഡില്‍ നിലകൊള്ളുന്ന ഈ സ്ഥാപനത്തില്‍ എഞ്ചിനീയറിംങ്, ഐ ടി, ബാങ്കിംങ്, ഫാര്‍മസി എന്നിങ്ങനെ വിവിധ കോഴ്സുകളില്‍ പരിശീലനം നല്‍കുന്നുണ്ട്.



Click it and Unblock the Notifications