മന്‍സയില്‍ നിന്ന് ഏകദേശം 37 കിലോമീറ്റര്‍ ദൂരത്തായി സ്ഥിതിചെയ്യുന്ന പ്രമുഖ നഗരമാണ് സര്‍ദുല്‍ഘര്‍ . രോരി ദുദല്‍ എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിലെ പാട്യാലയുടെ ഭാഗമായിരുന്നു. പാട്യാലയുടെ കിരീടാവകാശിയായിരുന്ന സര്‍ദുല്‍ സിംങിന്റെ നായാട്ട് മേഖലയായിരുന്നു ഈ സ്ഥലം. ആരെയും ആകര്‍ഷിക്കുന്ന സര്‍ദുല്‍ഘര്‍കോട്ടയാണ് ഈ പ്രദേശത്തിന്റെ മുഖ്യ ആകര്‍ഷണം.