ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശില്‍ കുര്‍ണൂര്‍ ജില്ലയില്‍ ഒരു കൊച്ചു പട്ടണമാണ് മന്ത്രാലയം. മഞ്ചലി എന്ന പേരിലാണ് സര്‍വ്വസാധാരണമായി ഈ ജില്ല അറിയപ്പെടുന്നത്. കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കുര്‍ണൂര്‍ ജില്ല, തുംഗഭദ്ര നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഗുരു രാഘവേന്ദ്ര സ്വാമി പണിയിച്ച വൃന്ദാവനമാണ് ഈ ചെറുപട്ടണത്തെ പ്രിയഭൂമിയാക്കുന്നത്. സ്വതവേ പുണ്യപുരുഷനായിരുന്ന ഗുരു, ശ്രീ മാധവാചാര്യന്‍റെ മതദര്‍ശനങ്ങളില്‍ ആകൃഷ്ടനാവുകയും പിന്നീട് അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി അറിയപ്പെടുകയും ചെയ്തു.
700 വര്‍ഷക്കാലം താന്‍ വൃന്ദാവനത്തില്‍ ജീവിച്ചിരിക്കുമെന്ന് ഗുരു അവകാശപ്പെട്ടിരുന്നതായി പറയപ്പെടുന്നു. അതുപ്രകാരം കഴിഞ്ഞ 339 വര്‍ഷങ്ങളില്‍ ഗുരുവിന്‍റെ സാന്നിദ്ധ്യം വൃന്ദാവനത്തില്‍ ഉണ്ടായിരുന്നതായും ഇനിയൊരു 361 വര്‍ഷം കൂടി അദ്ദേഹം അവിടെ തന്നെ ഉണ്ടാകുമെന്നും തദ്ദേശവാസികള്‍ വിശ്വസിക്കുന്നു. ഇക്കാരണത്താല്‍ മന്ത്രാലയത്തെ ഒരു തീര്‍ത്ഥാടന പട്ടണമായാണ് ഹിന്ദു മതാനുയായികള്‍ കരുതുന്നത്.
രാഘവേന്ദ്രസ്വാമി ക്ഷേത്രവും ഭിക്ഷാലയയും പഞ്ചമുഖി ആഞ്ജനേയ ക്ഷേത്രവും ഈ ടൌണില്‍ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങര്‍ളാണ്. മന്ത്രാലയം പട്ടണത്തിന് സ്വന്തമായൊരു വിമാനത്താവളമില്ല. പക്ഷേ റോഡ് വഴിയും ട്രെയിനുകള്‍ മുഖേനയും ഈ പ്രദേശത്ത് അനായാസം എത്തിച്ചേരാം.
പട്ടണത്തില്‍ നിന്ന് 16 കിലോമീറ്റര്‍ മാത്രം അകലെയാണ് റെയില്‍വേ സ്റ്റേഷന്‍. ഒരുപാട് സര്‍ക്കാര്‍ വക ബസ്സുകളും സ്വകാര്യബസ്സുകളും മന്ത്രാലയയെ കേന്ദ്രീകരിച്ച് സര്‍വ്വീസ് നടത്തുന്നുണ്ട്. ഭൂമിശാസ്ത്രപരമായി ഉഷ്ണമേഖലയിലാണ് ഈ പ്രദേശം. അതുകൊണ്ട് തന്നെ കഠിനമായ ചൂടും വരണ്ട വേനലും ശൈത്യകാലത്ത് മിതമായ തണുപ്പും ഈ മേഖലയില്‍ അനുഭവപ്പെടുന്നു.



Click it and Unblock the Notifications