Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മന്ത്രാലയം

മന്ത്രാലയം - ദക്ഷിണേന്ത്യയിലെ വൃന്ദാവനം

13

ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശില്‍ കുര്‍ണൂര്‍ ജില്ലയില്‍ ഒരു കൊച്ചു പട്ടണമാണ് മന്ത്രാലയം. മഞ്ചലി എന്ന പേരിലാണ് സര്‍വ്വസാധാരണമായി ഈ ജില്ല അറിയപ്പെടുന്നത്. കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കുര്‍ണൂര്‍ ജില്ല, തുംഗഭദ്ര നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഗുരു രാഘവേന്ദ്ര സ്വാമി പണിയിച്ച വൃന്ദാവനമാണ് ഈ ചെറുപട്ടണത്തെ  പ്രിയഭൂമിയാക്കുന്നത്. സ്വതവേ പുണ്യപുരുഷനായിരുന്ന ഗുരു, ശ്രീ മാധവാചാര്യന്‍റെ മതദര്‍ശനങ്ങളില്‍ ആകൃഷ്ടനാവുകയും പിന്നീട് അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി അറിയപ്പെടുകയും ചെയ്തു.

700 വര്‍ഷക്കാലം താന്‍ വൃന്ദാവനത്തില്‍  ജീവിച്ചിരിക്കുമെന്ന് ഗുരു അവകാശപ്പെട്ടിരുന്നതായി പറയപ്പെടുന്നു. അതുപ്രകാരം കഴിഞ്ഞ 339 വര്‍ഷങ്ങളില്‍ ഗുരുവിന്‍റെ സാന്നിദ്ധ്യം വൃന്ദാവനത്തില്‍ ഉണ്ടായിരുന്നതായും ഇനിയൊരു 361 വര്‍ഷം കൂടി അദ്ദേഹം അവിടെ തന്നെ ഉണ്ടാകുമെന്നും തദ്ദേശവാസികള്‍ വിശ്വസിക്കുന്നു. ഇക്കാരണത്താല്‍ മന്ത്രാലയത്തെ ഒരു തീര്‍ത്ഥാടന പട്ടണമായാണ് ഹിന്ദു മതാനുയായികള്‍ കരുതുന്നത്.

രാഘവേന്ദ്രസ്വാമി ക്ഷേത്രവും ഭിക്ഷാലയയും പഞ്ചമുഖി ആഞ്ജനേയ ക്ഷേത്രവും ഈ ടൌണില്‍ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങര്‍ളാണ്. മന്ത്രാലയം പട്ടണത്തിന് സ്വന്തമായൊരു വിമാനത്താവളമില്ല. പക്ഷേ റോഡ് വഴിയും ട്രെയിനുകള്‍ മുഖേനയും ഈ പ്രദേശത്ത് അനായാസം എത്തിച്ചേരാം.

പട്ടണത്തില്‍ നിന്ന് 16 കിലോമീറ്റര്‍ മാത്രം അകലെയാണ് റെയില്‍വേ സ്റ്റേഷന്‍. ഒരുപാട് സര്‍ക്കാര്‍ വക ബസ്സുകളും സ്വകാര്യബസ്സുകളും മന്ത്രാലയയെ കേന്ദ്രീകരിച്ച് സര്‍വ്വീസ് നടത്തുന്നുണ്ട്. ഭൂമിശാസ്ത്രപരമായി ഉഷ്ണമേഖലയിലാണ് ഈ പ്രദേശം. അതുകൊണ്ട് തന്നെ കഠിനമായ ചൂടും വരണ്ട വേനലും ശൈത്യകാലത്ത് മിതമായ തണുപ്പും ഈ മേഖലയില്‍ അനുഭവപ്പെടുന്നു.

മന്ത്രാലയം പ്രശസ്തമാക്കുന്നത്

മന്ത്രാലയം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മന്ത്രാലയം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മന്ത്രാലയം

  • റോഡ് മാര്‍ഗം
    സമീപസ്ഥമായ പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും മന്ത്രാലയത്തെ സുഗമമായ റോഡുകള്‍ വഴി ബന്ധപ്പെടുത്തിയിട്ടുണ്ട്. മന്ത്രാലയ പട്ടണത്തിന്‍റെ മതപരമായ പ്രാധാന്യം കണക്കിലെടുത്ത് കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ ബസ്സുകളും മന്ത്രാലയയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ടൌണില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയാണ് റെയില്‍വേ സ്റ്റേഷന്‍. രാജ്യത്തിന്‍റെ ഇതര ഭാഗങ്ങളിലേക്ക് സുനിശ്ചിതമായ ട്രെയിന്‍ സര്‍വ്വീസുകള്‍ ഇവിടെ നിന്നുണ്ട്.കൂടാതെ ചെന്നൈ, കൊല്‍ക്കത്ത, ബംഗളുരു, ഹൈദരബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള ട്രെയിനുകളും ഈ പ്രദേശത്തേക്കുള്ള യാത്ര എളുപ്പമാക്കുന്നു. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബസ്സ്, ഓട്ടോ, ടാക്സി എന്നിവയിലേതെങ്കിലും സഞ്ചാരികള്‍ക്ക് ടൌണില്‍ എത്തിച്ചേരാന്‍ സഹായകമാകും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മന്ത്രാലയത്തില്‍ വിമാനത്താവളമില്ല. ഹൈദരാബാദിലെ ശംഷാബാദിലുള്ള രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും സമീപസ്ഥമായ എയര്‍പോര്‍ട്ട്. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നെന്നപോലെ ലോകത്തിന്‍റെ പ്രമുഖ ദിക്കുകളില്‍ നിന്നെല്ലാം ഹൈദരാബാദിലേക്ക് ഫ്ലൈറ്റുകളുണ്ട്. ഈ വിമാനത്താവളത്തില്‍ നിന്ന് സഞ്ചാരികള്‍ക്ക് ടാക്സി മുഖേന മന്ത്രാലയത്തിലെത്താം. ഏകദേശം 4000 ഇന്ത്യന്‍ രൂപയാണ് ഇതിന് വേണ്ടിവരുന്ന ചിലവ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat

Near by City