മന്ത്രാലയ പട്ടണത്തില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയായിട്ടാണ് പഞ്ചമുഖി ആഞ്ജനേയക്ഷേത്രം നിലകൊള്ളുന്നത്. ശ്രീ ഹനുമാനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ട. വിവിധ ആരാധനാമൂര്‍ത്തികളെ പ്രതിനിധാനം ചെയ്യുന്ന അഞ്ച് തലകളോടെയാണ് ഇവിടെ ഹനുമത് ഭഗവാന്‍റെ ബിംബം പ്രതിഷ്ടിച്ചിരിക്കുന്നത്. ഗരുഡന്‍, നരസിംഹം, ഹയഗ്രീവന്‍, ഹനുമാന്‍, വരാഹം എന്നിങ്ങനെയാണ് ഇവിടത്തെ ആഞ്ജനേയ വിഗ്രഹത്തിന്‍റെ അഞ്ച് മുഖങ്ങള്‍.
ശ്രീ രാമന്‍റെയും ഹനുമാന്‍റെയും കടുത്ത ഭക്തനായിരുന്നു രാഘവേന്ദ്ര ഗുരു. 12 വര്‍ഷം കഠിന തപസ്സനുഷ്ടിച്ച ഗുരുവിന്‍റെ ഭക്തിയില്‍ സംപ്രീതനായ ഹനുമാന്‍, ഗുരുവിന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു എന്ന് പറയപ്പെടുന്നു. പഞ്ചമുഖി ആഞ്ജനേയയുടെ അവതാര രൂപത്തിലാണ് ഹനുമാന്‍ ദര്‍ശനമേകിയത്.
ഈ മേഖലയില്‍ വന്നെത്തുന്ന സഞ്ചാരികള്‍ക്ക് ഒട്ടും ഒഴിവാക്കാനാവാത്ത ടൂറിസ്റ്റ് കേന്ദ്രമാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിന്‍റെ മനോഹരമായ ദൃശ്യപശ്ചാതലം തന്നെയാണതിന് കാരണം. പാറക്കെട്ടുകള്‍ക്ക് നടുവിലായി പണിതീര്‍ത്ത ഈ ക്ഷേത്രം നിര്‍മ്മലമായ പ്രകൃതിഭംഗിയാല്‍ അനുഗ്രഹീതമാണ്. മെത്തയുടെയും തലയിണയുടെയും ദേവഗണങ്ങള്‍ സഞ്ചരിക്കുന്ന ആകാശ വാഹനത്തിന്‍റെയും ശിലാരൂപങ്ങള്‍ പാറക്കല്ലുകളില്‍ പ്രകൃതി കോറിയ ദൃശ്യവിസ്മയമായി ഈ ക്ഷേത്രത്തില്‍ സന്ദര്‍ശകര്‍ക്ക് കാണാം.



Click it and Unblock the Notifications