Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മാപുസ

മാപുസ - പള്ളികളും ക്ഷേത്രങ്ങളും ബീച്ചുകൾ

10

വടക്കന്‍ ഗോവയിലെ ഒരു ടൗണ്‍ഷിപ്പാണ് മാപുസ. ബാഗ, കലാന്‍ഗുട്ട്, അഞ്ജുന ബീച്ചുകള്‍ക്ക് സമീപത്താണ് ഇത്. ഗോവയുടെ തലസ്ഥാനനഗരമായ പനാജിയില്‍ നിന്നും ഏതാണ്ട് 13 കിലോമീറ്റര്‍ ദൂരമുണ്ട് മാപുസയിലേക്ക്. സീസണ്‍ സമയമായ ഒക്‌ടോബര്‍ - ഡിസംബര്‍ മാസങ്ങളില്‍ ബഡ്ജറ്റിലൊതുങ്ങുന്ന ഭക്ഷണത്തിനും മറ്റുമായി നിരവധി സഞ്ചാരികള്‍ മാപുസയിലെത്തുന്നു.

ചെറുകടികളും, കരകൗശലവസ്തുക്കളും, കാര്‍ഷിക സാധനങ്ങളും ഫ്രഷ് ഫ്രൂട്ട്‌സുമൊക്കെയാണ് മാപുസയുടെ തനതുവിഭവങ്ങള്‍. മികച്ച കടല്‍വിഭവങ്ങള്‍ കിട്ടുന്ന ഗോവയിലെ പ്രധാനകേന്ദ്രം കൂടിയാണ് മാപൂസ. പനജിയില്‍ നിന്നും ഗോവയുടെ മറ്റുഭാഗങ്ങളില്‍ നിന്നും മാപുസയിലേക്ക് നിരവധി വാഹനങ്ങള്‍ ലഭ്യമാണ്. കാബ്‌സുകളും മറ്റും ലഭ്യമാണെങ്കിലും ഡ്രൈവര്‍മാര്‍ അധികം ചാര്‍ജ്ജ് ഈടാക്കാന്‍ സാധ്യതയുണ്ട്.

മാപുസ പ്രശസ്തമാക്കുന്നത്

മാപുസ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മാപുസ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മാപുസ

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. മുംബൈയില്‍ നിന്നും പ്രശസ്തമായ മുംബൈ - ഗോവ ഹൈവേ അഥവാ നാഷണല്‍ ഹൈവേ 17 വഴി ഗോവയിലെത്താം. മുംബൈയില്‍ നിന്നും പൂനെ വഴിയുള്ള 8 ലേന്‍ എക്‌സ്പ്രസ് വേ വഴി സതാരയിലൂടെ ഗോവയിലെത്താം. സാവന്ത് വാഡിയില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം യാത്ര ചെയ്താല്‍ ഗോവയിലെത്താം. മുംബൈ, പൂനെ മുതലായ മഹാരാഷ്ട്ര സിറ്റികളില്‍ നിന്നും ലോഫ്‌ളോര്‍ സെമി സ്ലീപ്പര്‍ ബസ്സ് യാത്രയാണ് ഗോവയിലേക്ക് ഏറ്റവും സൗകര്യം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തെക്ക്, വടക്ക്, മധ്യ ഇന്ത്യന്‍ നഗരങ്ങളുമായി വളരെ അടുത്തുകിടക്കുന്ന കേന്ദ്രമാണ് ഗോവ. മുംബൈയില്‍ നിന്നും ഗോവയിലേക്ക് സഞ്ചാരപ്രദമായ നിരവധി ട്രെയിന്‍ സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    തെക്കന്‍ ഗോവയിലെ ഡബോലിം വിമാനത്താവളമാണ് ഗോവയ്ക്ക് ഏറ്റവും അടുത്ത്. മുംബൈ, ഡല്‍ഹി എന്നിങ്ങനെയുള്ള ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് നിരന്തരം വിമാനങ്ങളുണ്ട്. ഡബോലിം അന്താരാഷ്ട്ര വിമാനത്താവളമല്ല. അതിനാല്‍ പുറത്തുനിന്നുള്ള സഞ്ചാരികള്‍ക്ക് മുംബൈയാണ് സൗകര്യം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
21 Jun,Sun
Return On
22 Jun,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
21 Jun,Sun
Check Out
22 Jun,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
21 Jun,Sun
Return On
22 Jun,Mon