Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മാരാരിക്കുളം » ആകര്‍ഷണങ്ങള് » അര്‍ത്തുങ്കല്‍ പള്ളി

അര്‍ത്തുങ്കല്‍ പള്ളി, മാരാരിക്കുളം

9

ആലപ്പുഴയില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെയാണ് അര്‍ത്തുങ്കല്‍. ക്രിസ്ത്യാനികളും ഹിന്ദുക്കളും ഒരുപോലെ പുണ്യസ്ഥലമായി കരുന്നതാണ് അര്‍ത്തുങ്കല്‍ പള്ളി. പതിനാറാം നൂറ്റാണ്ടില്‍ കേരളത്തിലുണ്ടായിരു്‌നന മൂത്തേടത്ത് രാജകുടുംബത്തിന്റെ ആസ്ഥാനമായിരുന്നുവത്രേ അര്‍ത്തുങ്കല്‍. അര്‍ത്തുങ്കല്‍ എന്ന സ്ഥലനാമവുമായി ബന്ധപ്പെട്ട് പല അനുമാനങ്ങളും നലവിലുണ്ട്. ആര്‍ത്തിക്കുളങ്ങരയെന്ന സ്ഥലം ആര്‍ത്തിക്കുളങ്ങല്‍ എന്നും പിന്നീട് അര്‍ത്തുങ്കല്‍ എന്നും ആയി മാറുകയായിരുന്നുവെന്നതാണ് ഒരു വാദം.

വാസ്‌കോ ഡ ഗാമയ്ക്കു പിന്നാലെ കേരളത്തിലെത്തിയ പോര്‍ച്ചുഗീസ് മിഷണറിമാര്‍ അര്‍ത്തുങ്കലിലും മറ്റും പ്രവര്‍ത്തനം തുടങ്ങി. പിന്നീട് എഡി 1579ല്‍ ഗോവയില്‍ നിന്നെത്തിയ പാതി മാനുവല്‍ ടക്‌സേറിയ അര്‍ത്തുങ്കല്‍ സന്ദര്‍ശിയ്ക്കാനിടയായി. അവിടെ ഗാസ്പര്‍ പയസ് എന്നൊരു വൈദികനെ ആത്മീയസേവനങ്ങള്‍ക്കായി നിയോഗിച്ചു. തുടര്‍ന്ന് 1581ല്‍ ഓലമേഞ്ഞ ഒരു ദേവാലയം പണിതും. ക്രിസ്തുശിഷ്യനായ അന്ത്രയോസിന്റെ പേരിലായിരുന്നു പള്ളി. ഒരിക്കല്‍ പള്ളി വന്നു കണ്ട മൂത്തേടത്ത് രാജാവ് ഇത് ദൈവത്തിന്റെ ഭവനമായി പരിപാലിയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചു.

അങ്ങനെ 1584ല്‍ കല്ലും ചുണ്ണാമ്പും ഉപയോഗിച്ച് ഏഴുവര്‍ഷം കൊണ്ട് ഇവിടെ പുതിയ പള്ളി പണിതു. പിന്നീട് 1619ലും 1640ലും പള്ളി പുതുക്കിപ്പണിതു.  ഇവിടെ വികാരിയായിരുന്ന ഫാദര്‍ ഫൊന്‍സകോയുടെ കാലത്ത് സെന്റ് സെബാസ്റ്റിയന്റെ രൂപം മിലാനില്‍ നിന്നും കടല്‍മാര്‍ഗ്ഗം ഇവിടെയെത്തി. സെബാസ്റ്റ്യന്റെ രൂപം സ്ഥാപിച്ചതോടെയാണ് അര്‍ത്തുങ്കല്‍ പള്ളി പ്രശസ്തമാകാനും ജനത്തിരക്കേറാനും തുടങ്ങിയത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കാര്‍മലൈറ്റ് മിഷനറിമാര്‍ പള്ളിയുടെ ചുമതല ഏറ്റെടുത്തു.

ഇപ്പോള്‍ ഉള്ള അര്‍ത്തുങ്കല്‍ ദേവാലയത്തിന് 1910ലാണ് തറക്കല്ലിട്ടത്. ആലപ്പുഴ രൂപതയിലെ ഫെറോനയാണ് അര്‍ത്തുങ്കല്‍ പള്ളി. ലത്തീന്‍ ആരാധനാക്രമം പിന്തുടരുന്ന പള്ളിയിലെ തിരുനാളാഘോഷം വിശേഷമാണ്. വിശുദ്ധ അന്ത്രയോസിന്റെ തിരുനാളാണ് അര്‍ത്തുങ്കല്‍ പള്ളി പെരുന്നാളായി ആഘോഷിയ്ക്കുന്നത്. സെന്റ് സെബാസ്റ്റിയന്റെ രൂപം പ്രദക്ഷിണത്തിനെടുക്കുന്ന ജനുവരി ഇരുപതിന് ആണ് ഇവിടുത്തെ മറ്റൊരു ആഘോഷം. 2010ല്‍ ബസിലിക്ക പദവിയിലേയ്ക്കുയര്‍ത്തപ്പെട്ടതോടെ അര്‍ത്തുങ്കല്‍ പള്ളി അന്താരാഷ്ട്രതലത്തിലും പ്രശസ്തമാകാന്‍ തുടങ്ങി.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed