മറവാന്തെയിലെത്തുന്ന സഞ്ചാരികള്‍ സമയം അനുവദിക്കുമെങ്കില്‍ കണ്ടിരിക്കേണ്ടുന്ന ഒരിടമാണ് വരാഹി നദിക്കരയിലെ ഹട്ടിയങ്ങാടി സിദ്ധി വിനായക ക്ഷേത്രം. മറവാന്തെ ടൗണില്‍ നിന്നും 14.3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മനോഹരമായ ഹട്ടിയങ്ങാടി എന്ന കൊച്ചുഗ്രാമത്തിലെത്താം. ഇവിടെയത്തുന്ന ഭക്തര്‍ക്ക് സൗജന്യമായി അന്നദാനം നല്‍കിവരുന്നു. പ്രദേശവാസികളായ ഹൈന്ദവവിശ്വാസികളുടെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണ് ഹട്ടിയങ്ങാടി സിദ്ധിവിനായക ക്ഷേത്രം. അലൂപ രാജാക്കന്മാരാണ് ഹട്ടിയങ്ങാടി സിദ്ധിവിനായക ക്ഷേത്രം നിര്‍മിച്ചത് എന്ന് കരുതപ്പെടുന്നു.
എട്ടാം നൂറ്റാണ്ടിലായിരുന്നു ക്ഷേത്രത്തിന്റെ നിര്‍മാണം. സിദ്ധിവിനായകന്‍ എന്നുവിളിക്കപ്പെടുന്ന ഗണപതിയാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. സര്‍വ്വാഭരണ വിഭൂഷിതനായ സാളഗ്രാമത്തില്‍ തീര്‍ത്ത രണ്ടരയടി ഉയരമുള്ള വിഗ്രഹമാണ് ഹട്ടിയങ്ങാടി സിദ്ധിവിനായക ക്ഷേത്രത്തിലുള്ളത്. മോദകവും കൈകളിലേന്തി നില്‍ക്കുന്ന ജഡാധാരിയായ ബാലഗണേശനെയാണ് ഇവിടെ കാണാനാകുക.
ഈ ഗണേശവിഗ്രഹം എല്ലാക്കൊല്ലവും വളര്‍ന്നുകൊണ്ടിരിക്കുന്നതായാണ് ഭക്തരുടെ വിശ്വാസം. വെളളിവാര്‍പ്പിന് പുറത്തേക്ക് വളര്‍ന്നുനില്‍ക്കുന്ന വിഗ്രഹം തന്നെയാണ് ഇത്തരമൊരു വിശ്വാസത്തിന് ഉപോല്‍ബലകമായി പറയപ്പെടുന്നത്.



Click it and Unblock the Notifications