സൂര്യാസ്തമയം കാണുന്നതിന് പേരുകേട്ട മറവന്തെയിലെ ഒരു കേന്ദ്രമാണ് ഒട്ടിനാനെ. മറവന്തെ ബീച്ചിന് സമീപത്തായാണ് വിനോദസഞ്ചാരികളുടെ ഈ ഇഷ്ടകേന്ദ്രം സ്ഥിതിചെയ്യുന്നത്. ചെറിയൊരു ബീച്ചും ക്ഷിതിജ നേച്ചര്‍ ഫോറസ്റ്റുമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങള്‍. സൂര്യാസ്തമയക്കാഴ്ചകള്‍ക്കൊപ്പം ബൈന്ദൂര്‍ നദിയുടെയും അറബിക്കടലിന്റെയും ദൂരക്കാഴ്ചകളും ഒട്ടിനാനെയെ മനോഹരമാക്കുന്നു. കാട്ടുപൂക്കള്‍ വിരിഞ്ഞ് നില്‍ക്കുന്ന കാഴ്ചകള്‍ സമൃദ്ധമായതിനാല്‍ മഴക്കാലമാണ് ഒട്ടിനാനെയിലെത്താന്‍ അനുയോജ്യമായ സമയം.



Click it and Unblock the Notifications