Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മഷോബ്ര » ആകര്‍ഷണങ്ങള് » മഹസുദേവത ക്ഷേത്രം

മഹസുദേവത ക്ഷേത്രം, മഷോബ്ര

14

മഷോബ്രയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ മഹസു ദേവത ക്ഷേത്രം സന്ദര്‍ശിക്കാന്‍ വര്‍ഷം തോറും നിരവധി പേര്‍ എത്താറുണ്ട്‌. മഹസു ദേവത ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തി ശിവനാണ്‌. ശിവന്റെ പ്രാദേശിക നാമമാണ്‌ മഹസു ദേവത. മഹാസുവില്‍  നിന്നും 11 കിലോമീറ്റര്‍ ദൂരം മാത്രമാണ്‌ മഹസുദേവതാ ക്ഷേത്രത്തിലേയ്‌ക്കുള്ളത്‌.

മഷോബ്രയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്‌ മഹസു ഗ്രാമത്തില്‍ നടക്കുന്ന മഹസു ഉത്സവം.മഹസു ജതാര എന്നും അറിയപ്പെടുന്ന ഈ ഉത്സവം ആ പ്രദേശശത്തെ പ്രധാന ദേവനായ മഹസു ദേവനെ ആരാധിക്കുന്നതിന്‌ വേണ്ടി നടത്തുന്നതാണ്‌. എല്ലാ വര്‍ഷവും മെയ്‌ മാസത്തിലെ മൂന്നാമത്തെ ചൊവ്വാഴ്‌ച ദിവസം ദുര്‍ഗാ ദേവി ക്ഷേത്രത്തിന്‌ മുമ്പിലാണിത്‌ ആഘോഷിക്കുന്നത്‌. മഹസുവിലെ ഉത്സവം തുടങ്ങുന്നതിന്‌ പിന്നിലൊരു കഥയുണ്ട്‌.

മഹസുവിന്റെ സമീപ പ്രദേശമായ ബഡോളിയുടെ തലവന്‍ അദ്ദേഹത്തിന്റെ അധികാരപരിധിയില്‍ വരുന്ന ചക്രോത്തില്‍ ഒരു ക്ഷേത്രം സ്ഥാപിച്ചു. പിന്നീട്‌ ഇദ്ദേഹത്തിന്‌ അധികാരം നഷ്‌ടപ്പട്ടപ്പോള്‍ ഗ്രാവാസികള്‍ മഹസുവില്‍ ക്ഷേത്രം സ്ഥാപിക്കുകയും അതിന്റെ ഓര്‍മയ്‌ക്കായി വര്‍ഷം തോറും ഉത്സവം നടത്തി വരുന്നതായുമാണ്‌ പറഞ്ഞു കേള്‍ക്കുന്നത്‌.

ഹിമാചല്‍ പ്രദേശിന്റെ തനത്‌ നാടന്‍ പാട്ടും നൃത്തവും ആസ്വദിക്കാന്‍ കിട്ടുന്ന അവസരം കൂടിയാണ്‌ ഈ ഉത്സവും. അമ്പെയത്ത്‌ മത്സരവും പലതരം കായിക മത്സരങ്ങളും ഉത്സവത്തിന്റെ ഭാഗമാണ്‌. ആടിനെ കുരിതി നല്‍കി കൊണ്ടാണ്‌ ഉത്സവം അവസാനിക്കുന്നത്‌. ദേവനെ പ്രീതി പെടുത്താനുള്ള പരമ്പരാഗത ആചാരമായാണ്‌ ഇതിന്‌ കണക്കാക്കുന്നത്‌.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed