മതേരാനിലെ മനോഹരമായ ഒരു വ്യൂ പോയന്റാണ് പൊര്‍ക്യുപൈന്‍ പോയന്റ്. സണ്‍സെറ്റ് പോയന്റ് എന്നാണ് ഇത് പരക്കെ അറിയപ്പെടുന്നത്. പൊര്‍ക്യുപൈന്‍ പക്ഷിയുടെ പേരില്‍നിന്നാണ് ഈ വ്യൂപോയന്റിന്റെ പേര് വന്നതെന്നാണ് കരുതപ്പെടുന്നത്. ഇവിടെ നിന്നും കാണാവുന്ന മറ്റൊരാകര്‍ഷണ കേന്ദ്രമാണ് കത്തീഡ്രല്‍ റോക്സ്. സൂര്യോദയത്തിന്റെയും പ്രബാല്ഗഡ് കോട്ടയുടെയും മനോഹരമായ ദൃശ്യങ്ങള്‍ ഇവിടെനിന്നും ലഭിക്കും.