ഹൈദരാബാദില്‍ നിന്ന് 115 കിലോമീറ്ററും മേഡക്കില്‍ നിന്ന് 15 കിലോമീറ്ററും സഞ്ചരിച്ചാല്‍ പോച്ചാരം വന്യമൃഗസംരക്ഷണകേന്ദ്രത്തില്‍ എത്താം. ഇവിടേക്ക് സര്‍ക്കാര്‍ വാഹനങ്ങളൊന്നും സര്‍വ്വീസ് നടത്തുന്നില്ല. സ്വകാര്യ ബസുകളിലോ മറ്റു സ്വകാര്യ വാഹനങ്ങളിലോ ഇവിടെ എത്താം.
പണ്ടുകാലത്ത് ഹൈദരാബാദിലെ നിസാമുമാര്‍ ഇവിടെ വേട്ടയ്‌ക്ക് എത്തിയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഈ പ്രദേശം വന്യമൃഗങ്ങളുടെ സംരക്ഷണകേന്ദ്രമാക്കി മാറ്റി. അല്ലൈര്‍ അണക്കെട്ട് നിര്‍മ്മാണത്തോട് അനുബന്ധിച്ച് ഉണ്ടാക്കിയ പോച്ചാരം തടാകത്തിന്റെ പേരാണ് ഇതിനും നല്‍കിയിരിക്കുന്നത്.
നിരവധി സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ് ഇവിടം. വന്യമൃഗസങ്കേതത്തില്‍ കാട്ടുനായ, ചെന്നായ, പുള്ളിപ്പുലി, കാട്ടുപൂച്ച, പുള്ളിമാന്‍, മാന്‍, കരടി എന്നിവയെ കാണാന്‍ കഴിയും. ഓപ്പണ്‍ ബില്‍ഡ് സ്‌റ്റോര്‍ക്ക്, ബാര്‍ ഹെഡഡ് ഗൂസ്, ബ്രാഹ്മിണി താറാവുകള്‍ തുടങ്ങിയ ദേശാടാനപക്ഷികളുടെ സന്ദര്‍ശനകേന്ദ്രം കൂടിയാണിത്. അഞ്ചുതരം കൃഷ്‌ണമൃഗങ്ങളെയും കലമാനുകളെയും കാണമെന്നത് ഇവിടുത്തെ ഇക്കോടൂറിസം കേന്ദ്രത്തിന്റെ എടുത്തുപറയേണ്ട സവിശേഷതയാണ്. നവംബര്‍ മുതല്‍ ജനുവരിയുള്ള സമയമാണ് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.



Click it and Unblock the Notifications