Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» വാറങ്കല്‍

ഭൂതകാലത്തിന്‍റെ കഥകളുമായി വാറങ്കല്‍

23

തെലങ്കാനയിലെ പ്രശസ്തമായ നഗരമാണ് വാറങ്കൽ.  എ.ഡി 12 മുതല്‍ 14 വരെ കാക്കാത്തിയ രാജവംശത്തിന്‍െറ ആസ്ഥാനമായിരുന്ന ഇവിടം വളരുന്ന വ്യവസായ നഗരവും സാംസ്കാരിക കേന്ദ്രവുമാണ്. ഒറ്റക്കല്ലില്‍ കത്തിയെടുത്ത ഒരു ചെറുകുന്ന് സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാല്‍ ഇവിടം മുന്‍കാലത്ത് ഒരുഗുഗല്ലു (ഒരു കല്ല് എന്ന് മലയാളം) എന്നും ഏകശിലാനഗരം എന്നും അറിയപ്പെട്ടിരുന്നു. ഹനമകൊണ്ട്, കാസിപേട്ട എന്നീ നഗരങ്ങളും അടങ്ങിയതാണ് വാറങ്കല്‍ ജില്ല.

കല്ലില്‍കൊത്തിയെടുത്ത അനേകം പൗരാണിക നിര്‍മിതികളാണ് വാറങ്കലിലെ പ്രധാന കാഴ്ചകള്‍. വാറങ്കല്‍ കോട്ടയാണ് ഇതില്‍ പ്രധാനം. കാക്കാത്തിയ വംശത്തിലെ പ്രോല രാജയാണ് ഈ നഗരം നിര്‍മിച്ചതെന്നാണ് ചരിത്രം. കാക്കാത്തിയ രാജാക്കന്‍മാരുടെ കാലത്ത് പ്രദേശം സാംസ്കാരിക പരമായും ഭരണപരമായും ഔന്നത്യം പ്രാപിച്ചിരുന്നുവെന്നത് പ്രശസ്ത ഇറ്റാലിയന്‍ സഞ്ചാരിയായിരുന്ന മാര്‍ക്കോപോളോയുടെ യാത്രകുറിപ്പുകളില്‍ നിന്നും വായിച്ചെടുക്കാം. ഒരു മില്യണില്‍ താഴെ മാത്രം ജനസംഖ്യയുള്ള വാറങ്കലുകാരുടെ പ്രധാന വരുമാനമാര്‍ഗം കൃഷിയാണ്. അരിക്ക് പുറമെ ചുവന്നമുളക്, ടുബാക്കോ,കോട്ടണ്‍ തുടങ്ങിയവയും ഇവിടെ ധാരാളമായി കൃഷി ചെയ്യുന്നുണ്ട്.

ചരിത്രം സംഭവബഹുലം

പ്രതാപരുദ്രയാണ് അവസാനത്തെ കാക്കാത്തിയ രാജവംശത്തിലെ അവസാനത്തെ രാജാവ്. ഇദ്ദേഹത്തെ യുദ്ധത്തില്‍ പരാജയപ്പെട്ട ശേഷം അമ്പത് വര്‍ഷത്തോളം മുസുംറി നായക്കുമാരാണ് നഗരം ഭരിച്ചിരുന്നത്. നായക്ക്വംശത്തിലെ പ്രധാനികള്‍ തമ്മിലുള്ള ശത്രുതയും വഴക്കും മറ്റുംമൂലം അമ്പത് വര്‍ഷമാണ് ഇവരുടെ ഭരണം നിലനിന്നത്. തുടര്‍ന്ന് ബ്രാഹ്മണന്‍മാര്‍ ഭരണം ഏറ്റെടുത്തു. പിന്നീട് ഗൊല്‍ക്കൊണ്ട സുല്‍ത്താനേറ്റിന്‍െറ ഭാഗമായ വാറങ്കല്‍ 1687ല്‍ ഒൗറംഗസേബ് പിടിച്ചെടുത്തു.

1724ല്‍ മഹാരാഷ്ട്രയുടെയും കര്‍ണാടകയുടെയും ചില ഭാഗങ്ങള്‍ ചേര്‍ത്ത് രൂപവത്കരിച്ച ഹൈദരാബാദ് സംസ്ഥാനത്തിന്‍െറ ഭാഗമായി വാറങ്കല്‍ മാറി. 1948 ല്‍ ഹൈദരാബാദ് ഇന്ത്യന്‍ സംസ്ഥാനമായി മാറി. 1956ല്‍ വാറങ്കല്‍ അടക്കം തെലുങ്ക് സംസാരിക്കുന്ന ജനപ്രദേശങ്ങള്‍ ചേര്‍ത്ത്  ആന്ധ്രാപ്രദേശ് രൂപവത്കരിച്ചു. 12ാം നൂറ്റാണ്ടിന്‍െറ മുമ്പുവരെ വാറങ്കല്‍ കക്കാത്തിപുര എന്നാണ് അറിയപ്പെട്ടിരുന്നത്. 2014ൽ ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന രൂപം കൊണ്ടപ്പോൾ വാറങ്കൽ തെലങ്കാനയുടെ ഭാഗമായി മാറി.

കാഴ്ചകള്‍ ഒരുപിടി

ചരിത്രം പങ്കുവെക്കുന്ന സ്മാരകങ്ങളും ശില്‍പ്പചാതുരിയുടെ മകുടോദാഹരണമായ ക്ഷേത്രങ്ങളും വന്യജീവി സങ്കേതവുമാണ് വാറങ്കലിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ആയിരം തൂണുള്ള ക്ഷേത്രം, പാകല്‍ തടാകം, റോക്ക് ഗാര്‍ഡന്‍ തുടങ്ങിയവയാണ് വാറങ്കലിലെ പ്രമുഖ കാഴ്ചകള്‍. പദ്മാക്ഷി ക്ഷേത്രത്തിലും ഭദ്രകാളി ക്ഷേത്രത്തിലും നിരവധി ഭക്തര്‍ എത്താറുണ്ട്. വാറങ്കല്‍ പ്ളാനറ്റേറിയം ആണ് മറ്റൊന്ന്. നിരവധി തടാകങ്ങളും പാര്‍ക്കുകളും ഉള്ള ഇവിടവും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.

രണ്ട് വര്‍ഷത്തിലൊരിക്കല്‍ വാറങ്കല്‍ ജില്ലയില്‍ നടക്കുന്ന സമ്മക്ക സരളമ്മ ജതാര എന്ന ആദിവാസി ഉല്‍സവത്തില്‍ ഏതാണ്ട് പത്ത് മില്യണ്‍ ആളുകള്‍ ഒരുമിച്ച് കൂടാറുണ്ട്. കുംഭമേളക്ക് ശേഷമുള്ള ഏറ്റവും വലിയ ഉല്‍സവമാണ് ഇത്. കാക്കാതിയ രാജാക്കന്‍മാരുടെ കാലത്ത് അനീതിക്കെതിരെ പോരാടിയ അമ്മയും മകളുമാണ്  സമ്മക്കയും സരളമ്മയും. ഇവരുടെ ഓര്‍മ്മപുതുക്കാന്‍ നടത്തുന്ന ഈ ഉല്‍സവം വാറങ്കല്‍ നഗരത്തില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ മേദാരം എന്ന വനഗ്രാമത്തിലാണ് നടക്കാറ്.

ഡക്കാന്‍ പീഠഭൂമിയിലെ അവശേഷിക്കുന്ന വനമേഖലയായ ദണ്ഡകാരുണ്യത്തിലെ എതുര്‍നഗര വന്യജീവി സങ്കേതത്തിലാണ് മേദാരം സ്ഥിതി ചെയ്യുന്നത്. ബാതുകമ്മ ഉല്‍സവമാണ് മറ്റൊരു പ്രമുഖ മേള. വനിതകള്‍ ദേവിയെ വിവിധ തരം പൂക്കള്‍കൊണ്ട് പൂജിക്കുന്ന ചടങ്ങാണ് ഇതില്‍ പ്രധാനപ്പെട്ടത്.

വാറങ്കല്‍ പ്രശസ്തമാക്കുന്നത്

വാറങ്കല്‍ കാലാവസ്ഥ

വാറങ്കല്‍
37oC / 98oF
 • Sunny
 • Wind: SE 19 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം വാറങ്കല്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം വാറങ്കല്‍

 • റോഡ് മാര്‍ഗം
  വാറങ്കലില്‍ നിന്ന് ആന്ധ്രയിലെ പ്രമുഖ നഗരങ്ങളിലേക്ക് സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍െറ ബസ് സര്‍വീസുണ്ട്. കിലോമീറ്ററിന് നാലുരൂപ മാത്രമാണ് നിരക്ക്. സ്വകാര്യബസുകളും സര്‍വീസ് നടത്തുന്നുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കുള്ള ട്രെയിനുകള്‍ക്കെല്ലാം വാറങ്കല്‍ റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പുണ്ട്. ഇവിടെ നിന്ന് ബസിന്‍െറയോ ഓട്ടോയുടെയോ സഹായം തേടാം.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ളത്. 163 കിലോമീറ്റര്‍ അകലെയുള്ള ഇവിടെ നിന്ന് 2500 രൂപ മുടക്കിയാല്‍ ടാക്സി ലഭിക്കും.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
17 Jul,Wed
Return On
18 Jul,Thu
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
17 Jul,Wed
Check Out
18 Jul,Thu
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
17 Jul,Wed
Return On
18 Jul,Thu
 • Today
  Warangal
  37 OC
  98 OF
  UV Index: 9
  Sunny
 • Tomorrow
  Warangal
  33 OC
  91 OF
  UV Index: 9
  Sunny
 • Day After
  Warangal
  34 OC
  94 OF
  UV Index: 9
  Partly cloudy